വീണ്ടും പുകഞ്ഞ് പശ്ചിമേഷ്യ; ക്രൂഡ് ഓയിൽ വില ഉയർന്നു

വാഷിങ്ടൺ: യുഎസ്- ഇറാൻ ചർച്ച അനിശ്ചിതത്വത്തിൽ തുടരുകയും പശ്ചിമേഷ്യ വീണ്ടും സംഘർഷഭരിതമാവുകയും ചെയ്തതോടെ ക്രൂഡ് ഓയിൽ വില ഉയർന്നു. ഏഷ്യയിൽ 1.09 ബാരലിന് ഉയർന്ന് 97.05 ഡോളർ ആയി. ഈ ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കാണ് ഇത്.

അത് ഓഹരി വിപണികളിലും ഇടിവിന് കാരണമായിട്ടുണ്ട്. ഇറാനിലെ ഖഷം ദ്വീപിൽ ആക്രമണം നടത്തിയതായി യു.എസ് അവകാശപ്പെട്ടിരുന്നു. ഇറാൻ കുവൈത്തിലേക്കും ബഹ്‌റൈനിലേക്കും മൂന്ന് മിസൈലുകൾ തൊടുത്തുവിട്ടതായും റിപ്പോർട്ടുകൾ പുറത്തുവന്നതും ക്രൂഡ് ഓയിൽ വില വർധനവിന് കാരണമായി.

ഹുർമുസിലൂടെ കടന്നുപോകുകയായിരുന്ന സിവിലിയൻ നാവികർക്ക് നേരെ വിക്ഷേപിച്ച മൂന്ന് ഡ്രോണുകളും വെടിവച്ചിട്ടതായും യുഎസ് അവകാശപ്പെട്ടു. ഖാർഗ് ദ്വീപിലെ ഇറാന്റെ ഏറ്റവും വലിയ എണ്ണ കയറ്റുമതി ടെർമിനലിലേക്ക് പുറപ്പെട്ട ടാങ്കറിന് നേരെ യു.എസ് സൈന്യം വെടിയുതിർക്കുകയും പ്രവർത്തനരഹിതമാക്കുകയും ചെയ്തിരുന്നു.

എണ്ണവിലയിലെ വർധനവിന് പുറമേ, മെയ് 29 ന് അവസാനിച്ച ആഴ്ചയിൽ യുഎസ് ക്രൂഡ് ഇൻവെന്ററികൾ തുടർച്ചയായ ഏഴാം ആഴ്ചയും കുറഞ്ഞു. 6.8 ദശലക്ഷം ബാരൽ കുറഞ്ഞതായി അമേരിക്കൻ പെട്രോളിയം ഇൻസ്റ്റിറ്റ്യൂട്ട് കണക്കുകൾ ചൂണ്ടിക്കുന്നു.

Full View

Tags:    
News Summary - West Asia is in turmoil again; Crude oil prices rise

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.