പാകിസ്താനിൽ വരൾച്ച കൂടുന്നു; ഉഷ്ണതരംഗവും

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ അന്തരീക്ഷതാപനില വർധിക്കുന്നു. പല പ്രദേശങ്ങളിലും ചൂട് 50 ഡിഗ്രി സെൽഷ്യസിന് മുകളിലാണ്. സിന്ധ് പ്രദേശത്തും ചൂടും വരൾച്ചയും കൂടുകയാണ്.

ആവശ്യമായ വെള്ളം കിട്ടാനില്ലാത്തത് കൊണ്ട് കൃഷിയിൽ വ്യാപക നഷ്ടമുണ്ടായെന്ന് സിന്ധ് മുഖ്യമന്ത്രിയുടെ ഉപദേശകൻ മൻസൂർ വസൻ പറഞ്ഞു. വാർഷിക ഉത്പാദനം കുറയുന്നത് ഭക്ഷ്യക്ഷാമം ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ശുദ്ധജലം കിട്ടാത്തതോടെ ജലജന്യരോഗങ്ങൾ, വൃക്ക സംബന്ധ രോഗങ്ങൾ, സൂര്യതാപം, തുടങ്ങിയവയും രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നുണ്ട്. യുനിസെഫിന്‍റെ പഠനം പ്രകാരം രാജ്യത്തെ 70 ശതമാനം വീടുകളിലുമെത്തുന്നത് ബാക്ടീരിയ അടങ്ങിയ വെള്ളമാണ്.

ബലൂചിസ്താൻ പ്രവിശ്യയിൽ ആയിരത്തോളം പേർക്കാണ് കോളറ ബാധിച്ചത്. മലിനവെള്ളം കുടിച്ചതിനാൽ പഞ്ചാബ്, സിന്ധ് മേഖലകളിൽ ഉദരരോഗങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കിണറുകൾ വറ്റിയതുകൊണ്ട് പഞ്ചാബിലെ ചോളിസ്താനിൽ കിലോമീറ്ററുകൾ നടന്നാണ് പ്രദേശവാസികൾ കുടിവെള്ളം എത്തിക്കുന്നത്. 50ഓളം കന്നുകാലികളും ഇവിടെ ചത്തു.

വരൾച്ചയും ഉയർന്ന ചൂടും കാരണം ഈ വർഷം മാമ്പഴത്തിന്‍റെ ഉത്പാദനം 50 ശതമാനം 

Tags:    
News Summary - Water shortage worsens amid scorching heatwaves in Pakistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.