ശതകോടീശ്വരനും ലോകത്തെ ഏറ്റവും സ്വാധീനമുള്ള നിക്ഷേപകനുമായ വാറൻ ബഫറ്റ് വിരമിക്കുന്നു. അപ്രതീക്ഷിതമായാണ് ലോകത്തെമ്പാടുമുള്ള നിക്ഷേപകരെ ഞെട്ടിക്കുന്ന തീരുമാനം ബഫറ്റ് പ്രഖ്യാപിച്ചത്. ആറ് പതിറ്റാണ്ടായി ബെർക്ക്ഷെയർ ഹാത്തവേ കമ്പനിയെ നയിക്കുന്ന 94 കാരനായ ബഫറ്റ് വിരമിക്കാൻ താൻ ഉദ്ദേശിക്കുന്നില്ലെന്ന് അടുത്തിടെ പറഞ്ഞിരുന്നു. വൈസ് ചെയർമാൻ ഗ്രെഗ് ഏബൽ ആണ് പിൻഗാമി. ഗ്രെഗ് കമ്പനിയുടെ സി.ഇ.ഒ ആയി ചുമതലയേൽക്കാനുള്ള സമയമായെന്ന് ബഫറ്റ് പറഞ്ഞു.
ലോകത്തിലെ കോടീശ്വരന്മാരിൽ എട്ടാം സ്ഥാനത്തുള്ള ബഫറ്റിന്റെ ആസ്തി 169 ബില്യൺ ഡോളറാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ബെർക്ക്ഷെയർ ഹാത്തവേയെ 1.16 ട്രില്യൺ ഡോളർ ആസ്തിയുള്ള കമ്പനിയായി മാറ്റിയത്. ചെറിയ പ്രായത്തിൽതന്നെ വാറൻ ബഫറ്റ് ഓഹരി വിപണിയിൽ നിക്ഷേപം നടത്തിത്തുടങ്ങിയിരുന്നു.
തന്റെ 11ാം വയസ്സിലാണ് ആദ്യത്തെ ഓഹരി വാങ്ങിയത്. ഇപ്പോഴും പഴയ വീട്ടിൽ താമസിക്കുന്ന, പഴയ കാറിൽ സഞ്ചരിക്കാൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് വാറൻ ബഫറ്റ്. സമ്പാദ്യത്തിന്റെ നല്ലൊരുശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റിവെച്ച മനുഷ്യസ്നേഹി കൂടിയാണ് ബഫറ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.