മോസ്കോയിൽ കാർ ബോംബ് സ്ഫോടനത്തിൽ റഷ്യൻ ജനറൽ കൊല്ലപ്പെട്ടു

മോസ്കോ: നഗരത്തിലുണ്ടായ കാർബോംബ് സ്ഫോടനത്തിൽ മുതിർന്ന റഷ്യൻ ജനറൽ കൊല്ലപ്പെട്ടു. സ്ഫോടനത്തെ സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്ന് റഷ്യ ഔദ്യോഗികമായി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

ലഫ്റ്റന്റ് ജനറൽ ഫാനിൽ സരോവാണ് കൊല്ലപ്പെട്ടതെന്ന് റഷ്യൻ ഇൻവെസ്റ്റിഗേറ്റീവ് കമ്മിറ്റി അറിയിച്ചു. ട്രെയിനിങ് ഡിപ്പാർട്ട്മെന്റിന്റെ തലവനായ മേജറാണ് കൊല്ലപ്പെട്ടത്. സ്വന്തം കാറിൽ സ്ഥാപിച്ച സ്ഫോടകവസ്തു പൊട്ടിത്തെറിച്ചാണ് ദുരന്തമുണ്ടായത്.

യാസ്നേവ സ്ട്രീറ്റിലെ പാർക്കിങ് കേന്ദ്രത്തിൽ റഷ്യൻ സമയം നാല് മണിയോടെയാണ് സ്ഫോടനം നടത്തത്. കൊലപാതകത്തിന്റെ എല്ലാതലവും പരിശോധിക്കുമെന്നും യുക്രെയ്ൻ ഇന്റലിജൻസ് ഏജൻസിക്ക് ഇതിൽ പങ്കുണ്ടോയെന്ന പരിശോധനയുണ്ടാവുമെന്നും റഷ്യൻ വക്താവ് വ്യക്തമാക്കി. നേരത്തെ സമാനമായൊരു കൊലപാതകത്തിന്റെ ഉത്തരവാദിത്തം യുക്രെയ്ൻ ഏറ്റെടുത്തിരുന്നു.

2024ൽ ലഫ്റ്റനന്റ് ജനറൽ ഇഗോർ കിർലോവിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്തമാണ് യുക്രെയ്ൻ ഏറ്റെടുത്തത്. അപ്പാർട്ട്മെന്റ് ബിൽഡിങിന് പുറത്തുള്ള ഇലക്ട്രിക് സ്കൂട്ടറിൽ ബോംബ് വെച്ചാണ് കിർലോവിനെ യുക്രെയ്ൻ വധിച്ചത്.

Tags:    
News Summary - Car bomb kills Russian general in Moscow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.