വീടു വാങ്ങാൻ വേണ്ടത് 12 കോടി; പണക്കാരിയായി വേഷം മാറി, പ്രണയം നടിച്ച് എട്ടു പേരെ പറ്റിച്ചു

ബെയ്ജിങ്: വീടു വാങ്ങാനുള്ള അതിയായ ആഗ്രഹം പൂർത്തീകരിക്കാൻ യുവതി സ്വീകരിച്ചത് പുതുമയുള്ള വഴി. പണക്കാരായ ചെറുപ്പക്കാരെ പ്രേമിച്ച് അവരുടെ വീടു കൊള്ളയടിക്കാനായരുന്നു യുവതിയുടെ പദ്ധതി. അതിനായി പണക്കാരുടെ ഭക്ഷണരീതിയും വസ്ത്രങ്ങളടക്കം സ്വായത്തമാക്കുകയും ചെയ്തു. ചൈനയിലാണ് സംഭവം.

സമൂഹത്തിലെ ധനികയായ ആളാണ് താൻ എന്ന വ്യാജേനയാണ് യുവതി ഈ യുവാക്കളെ പ്രണയിക്കാൻ തുടങ്ങിയത്. ചൈനയിലെ ​ഗ്രാമത്തിൽ നിന്നുള്ള 24 വയസ്സുള്ള യിൻ സൂവാണ് അറസ്റ്റിലായത്. ഒരു വീട് വാങ്ങുക എന്നതായിരുന്നു യിൻ സൂവിന്റെ ലക്ഷ്യം. ഇതിനായി 1.4 മില്യൺ ഡോളർ (12 കോടി) സമ്പാദിക്കാനുള്ള ശ്രമത്തിലായിരുന്നത്രെ യിൻ സൂ എന്ന് സൗത്ത് ചൈന മോർണിം​ഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. പ്രധാന ന​ഗരമായ ഷെൻ‌ഷെനിൽ ഒരു വീട് വാങ്ങുക എന്നതായിരുന്നു യിൻ സൂവിന്റെ സ്വപ്നം.

അഞ്ച് വർഷത്തിനുള്ളിൽ വീട് വാങ്ങാനായിരുന്നു പദ്ധതി. ബെയ്ജിങ്ങിലെ ഹോട്ടലിൽ സെയിൽസ് അസിസ്റ്റന്റ്, മോഡൽ, ലൈവ് സ്ട്രീമർ എന്നിങ്ങനെയെല്ലാം ജോലി ചെയ്ത് പണം സമ്പാദിക്കാൻ യുവതി ശ്രമിച്ചിരുന്നു. പക്ഷേ, അതൊന്നും വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ പ്രാപ്തമായില്ല. അങ്ങനെയാണ് തട്ടിപ്പിലേക്ക് കടക്കുന്നത്. വിവിധ ഡേറ്റിം​ഗ് ​ഗ്രൂപ്പുകളിൽ സജീവമായ യുവതി ധനികയും ഹൈക്ലാസുമാണ് എന്ന് കാണിക്കാനായി അത്തരത്തിലുള്ള വേഷങ്ങൾ ധരിച്ചു, പ്ലാസ്റ്റിക് സർജറി വരെ ചെയ്തു. ഉയർന്ന ക്ലാസിലുള്ളവരുടെ ഭക്ഷണം കഴിക്കുന്ന രീതികളും മറ്റും നോക്കി പഠിച്ചു.

ധനികരായ ആളുകളെ പ്രണയിച്ച് തുടങ്ങിയ യുവതി അവരുടെ വീട്ടിലെത്തുകയും വീട് കൊള്ളയടിക്കുകയാണ് ചെയ്യുന്നത്. ബ്രാൻഡഡ് വസ്തുക്കളെല്ലാം മോഷ്ടിക്കും. മോഷ്ടിക്കുന്ന സാധനങ്ങൾ സെക്കൻഡ് ഹാൻഡ് സാധനങ്ങൾ വിൽക്കുന്ന പ്ലാറ്റ്‍ഫോമിലൂടെ വിൽക്കും. എട്ട് പേരെ പറ്റിച്ച യിൻ സൂ ഒമ്പതാമത്തെ ആളെ പറ്റിക്കാനുള്ള ശ്രമത്തിലാണ് പിടിയിലായത്. വീട്ടിൽ വച്ച ഒളികാമറയിൽ യുവതിയുടെ ദൃശ്യങ്ങൾ പതിയുകയായിരുന്നു. ഇതുവരെയായി 25 ലക്ഷം രൂപ ഇങ്ങനെ യിൻ സൂ നേടിയിരുന്നു.

Tags:    
News Summary - Wanted 12 crores to buy a house; disguised as a rich woman, pretended to be in love and duped eight people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.