എനിക്കെന്റെ സഹോദരനെ തിരിച്ചു വേണം, പിതാവിനെയും -ആഗ്രഹം തുറന്നു പറഞ്ഞ് ഹാരി രാജകുമാരൻ

വാഷിങ്ടൺ: ഭിന്നിച്ചുപോയ കുടുംബബന്ധം വീണ്ടെടുക്കണമെന്ന ആഗ്രഹം വെളിപ്പെടുത്തി ഹാരി രാജകുമാരൻ. ഒരഭിമുഖത്തിലാണ് ഹാരി മനസു തുറക്കുന്നത്. സഹോദരനെയും പിതാവിനെയും തനിക്ക് തിരിച്ചുവേണമെന്നും ഹാരി പറയുന്നുണ്ട്.

രാജപദവികളിൽ നിന്ന് ഒഴിവാക്കാനായി തനിക്കും ഭാര്യ മേഗൻ മാർക്കിളിനുമെതിരെ അവർ മനപ്പൂർവം കഥകൾ പടച്ചുവിടുകയായിരുന്നുവെന്നും ഹാരി മറ്റൊരു അഭിമുഖത്തിൽ ആരോപിക്കുന്നു.

അടുത്താഴ്ചയോടെയാണ് ഹാരിയുടെ അഭിമുഖ സംഭാഷണങ്ങൾ പുറത്തുവരിക. അതായത് ജനുവരി എട്ടിന്. പത്തിന് ഹാരിയുടെ ആത്മകഥാംശമായ പുസ്തകം പുറത്തിറങ്ങുന്നതോടനുബന്ധിച്ചാണ് ഈ രണ്ട് അഭിമുഖങ്ങളും ആളുകളിലേക്ക് എത്തുക. ഐ.ടി.വിക്കായി ടോം ബ്രാഡ്ബിയുമായും സി.ബി.എസ് ന്യൂസിനു വേണ്ടി ആൻഡേഴ്സൺ കൂപ്പറുമായും ആണ് ഹാരി സംസാരിക്കുന്നത്. ആദ്യമായാണ് ഹാരി ഒരു അമേരിക്കൻ ടെലിവിഷന് അഭിമുഖം നൽകുന്നത്.

''അവരൊരിക്കലും അനുരഞ്ജനത്തിന് തയാറല്ലെന്ന് ഹാരി പറയുന്നത് ഐ.ടി.വി പ്രൊമോഷന്റെ ഭാഗമായി പുറത്തിറക്കിയ വിഡിയോ ക്ലിപ്സിൽ ഉണ്ട്.

''എനിക്കെന്റെ പിതാവിനെ തിരിച്ചുവേണം. സഹോദരനെയും''-എന്നാണ് ചാൾസ് രാജാവിനെയും വില്യം രാജകുമാരനെയും പരാമർശിച്ച് ഹാരി സൂചിപ്പിക്കുന്നത്.

''ഞങ്ങളെ വില്ലൻമാരായി ചിത്രീകരിക്കേണ്ടത് അവരുടെ ആവശ്യമായിരുന്നുവെന്നും ഹാരി തുറന്നടിക്കുന്നുണ്ട്. എന്തുകൊണ്ടാണ് രാജകുടുംബത്തിൽ നിന്ന് വേർപെട്ടുപോകാൻ തീരുമാനിച്ചത് എന്ന് കൂപ്പർ ഹാരിയോട് ചോദിക്കുന്നുണ്ട്. ''എല്ലായ്പ്പോഴും ചില കാര്യങ്ങ​ൾ രഹസ്യമായി സൂക്ഷിക്കാൻ ഒരുപാട് ശ്രമം നടത്തി. എനിക്കും എന്റെ ഭാര്യ​ക്കുമെതിരെ കള്ളക്കഥകളുണ്ടാക്കി അവർ ഓരോരോ സമയത്ത് പുറത്തുവിടുകയായിരുന്നു''-എന്നാണ് ഹാരി മറുപടി നൽകുന്നത്. 

Tags:    
News Summary - Want My Brother Back Says Prince Harry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.