റഷ്യൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ആരംഭിച്ചു; ഫലം നാളെ

മോസ്കോ: റഷ്യൻ പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള മൂന്നുദിവസത്തെ വോട്ടെടുപ്പ് ആരംഭിച്ചു. പ്രധാന നേതാക്കളെ ജയിലിലടക്കുകയോ നാടുകടത്തുകയോ മത്സരിക്കുന്നതിൽനിന്ന് വിലക്കുകയോ ചെയ്ത് പ്രതിപക്ഷത്തെ ദുർബലപ്പെടുത്തിയതിനാൽ നിലവിലെ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഏകപക്ഷീയമായി വിജയിച്ച് അഞ്ചാം തവണയും അധികാരത്തിൽ വരുമെന്നാണ് വിലയിരുത്തൽ.

ഫലം ഞായറാഴ്ച തന്നെ പുറത്തുവരും. തെരഞ്ഞെടുക്കപ്പെടുന്നവർ മേയിൽ അധികാരമേൽക്കും. യുക്രെയ്ൻ അധിനിവേശം ആരംഭിച്ച ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ് ഇതുസംബന്ധിച്ച പൊതുജനാഭിപ്രായം പ്രകടമാക്കും. കമ്യൂണിസ്റ്റ് പാർട്ടി നേതാവ് നികോലയ് ഖാറിറ്റോനോവ്, ലിബറൽ ഡെമോക്രാറ്റിക് പാർട്ടി നേതാവ് ലിയോനിഡ് സ്ലട്സ്കി, ന്യൂ പീപ്ൾ പാർട്ടി നേതാവ് വ്ലാദിസ്ലാവ് ദാവൻകോവ് എന്നിവരും മത്സര രംഗത്തുണ്ടെങ്കിലും പുടിന് വെല്ലുവിളിയാകുമെന്ന് കരുതുന്നില്ല.

കേരളത്തിലും വോട്ടിങ് കേന്ദ്രം

റഷ്യൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഭാഗമായി കേരളത്തിലും വോട്ടെടുപ്പ് കേന്ദ്രം ഏർപ്പെടുത്തി. തിരുവനന്തപുരത്തെ റഷ്യൻ ഹൗസിലാണ് ഇന്ത്യയിലുള്ള റഷ്യൻ പൗരന്മാർക്ക് വോട്ട് ചെയ്യാൻ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്.

Tags:    
News Summary - Voting Begins for Russian Presidential Elections

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.