പുടിന്​ പാർക്കിൻസൺ ​േരാഗമെന്ന്​ റിപ്പോർട്ട്​; പ്രസിഡൻറ്​ സ്​ഥാനം ഒഴിഞ്ഞേക്കും

മോസ്​കോ: റഷ്യൻ പ്രസിഡൻറ്​ വ്ലാഡിമർ പുടിൻ അടുത്തവർഷം സ്​ഥാനം ഒഴിഞ്ഞേക്കും. പുടിന്​ പാർക്കിൻസൺസ്​ രോഗം സ്​ഥിരീകരിച്ചതിനെ തുടർന്നാണ്​ തീരുമാനമെന്ന്​ മാധ്യമങ്ങൾ റിപ്പോർട്ട്​​ ചെയ്യുന്നു.

68 കാരനായ ​പുടിന്​ രോഗം സ്​ഥിരീകരിച്ചതിനെ തുടർന്ന്​ പ്രസിഡൻറ്​ സ്​ഥാനം ഒഴിയാൻ കുടുംബം സമ്മർദ്ദം ചെലുത്തിയിരുന്നു. ഇതി​െൻറ അടിസ്​ഥാനത്തിലാണ്​ തീര​ുമാനമെന്നാണ്​ വിവരം.

'കുടുംബം അദ്ദേഹത്തിൽ വളരെയധികം സ്വാധീനം ചെലുത്തുന്നു. അടുത്ത വർഷം ജനുവരിയിൽ അ​േദ്ദഹം വിവരങ്ങൾ പൊതുജനങ്ങളെ അറിയിക്കും' രാഷ്​ട്രീയ നിരീക്ഷകർ വലേറി സോളോവെ പറഞ്ഞതായി ന്യൂയോർക്ക്​ പോസ്​റ്റ്​ റിപ്പോർട്ട്​ ചെയ്​തു. 37കാരിയായ കാമുകി അലീന കബേവയും രണ്ടു പെൺമക്കളും അടങ്ങുന്നതാണ്​ പുടി​െൻറ കുടുംബം.

പുടിന്​ പാർക്കിൻസൺസ്​ രോഗത്തി​െൻറ ലക്ഷണങ്ങൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ക​േസരയിൽ ഇരിക്കു​േമ്പാൾ കൈകളിൽ വേദന അനുഭവപ്പെടുകയും നടക്കു​േമ്പാൾ വിറയലും പേന പിടിക്കു​േമ്പാൾ ​കൈവിരലുകൾക്കള വേദനയുണ്ടായിരുന്നതായും പറയുന്നു. 

Tags:    
News Summary - Vladimir Putin to quit as Russian President next year amid health concerns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.