മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ വിമർശകനായ വ്ലാദിമിർ കറ മുർസക്ക് 25 വർഷം തടവ്. യുക്രെയ്നിലെ റഷ്യൻ യുദ്ധത്തെ വിമർശിച്ചതിനാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. രാജ്യദ്രോഹം, റഷ്യൻ സൈന്യത്തെ കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ശിക്ഷ വിധിച്ചത്.
എന്നാൽ ആരോപണങ്ങൾ മുർസ നിഷേധിച്ചു. അറസ്റ്റും തടവറയും ഭയന്ന് പുടിൻ വിമർശകരായ നിരവധി ആളുകളാണ് റഷ്യ വിടുന്നത്. ഇതിനകം തന്നെ റഷ്യൻ-ബ്രിട്ടീഷ് മുൻ മാധ്യമപ്രവർത്തകൻ, രാഷ്ട്രീയ പ്രവർത്തകൻ എന്നിവരടക്കം നിരവധി പേരെ ജയിലിലടച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.