​കോച്ചിനെ മണ്ടനെന്ന്​ വിളിച്ചു; ജൂഡോ ക്ലാസിനിടെ പരിശീലകൻ നിലത്തെറിഞ്ഞ ബാലൻ മരിച്ചു

തായ്​പേയ്​: ജൂഡോ ക്ലാസിനിടെ പരിശീലകൻ 27 തവണ എറിഞ്ഞ്​ പരിക്കേറ്റ്​ കോമയിലായ ഏഴുവയസ്സുകാരൻ മരണത്തിന്​ കീഴടങ്ങി. ഏപ്രിൽ 21നാണ്​ ക്ലാസിനിടെ 27 തവണ​ ഹുവാങ്​ എന്നുവിളിപ്പേരുള്ള കുട്ടിയെ പരിശീലകൻ നിലത്തേക്ക്​ എറിഞ്ഞത്​. ബോധരഹിതനായ ഹുവാങ്ങിനെ ഉടൻ ആശുപത്രിയിലെത്തിക്കുകയായിരുന്നു.


മസ്​തിഷ്​കരക്തസ്രാവംവന്ന കുട്ടി 70 ദിവസം കോമയിൽ കിടന്നു. മറ്റ്​ അവയവങ്ങളുടെയും പ്രവർത്തനം നിശ്ച​ലമായതോടെ ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായ​ത്താൽ കഴിയുകയായിരുന്നു. ആന്തരാവയവങ്ങള്‍ പലതും പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്ന് മകന് നല്‍കിയിരുന്ന ജീവന്‍രക്ഷാസംവിധാനം നീക്കാന്‍ മാതാപിതാക്കള്‍ തീരുമാനിക്കുകയായിരുന്നു.

പരിശീലകനെതിരെ കേസെടുത്തിരുന്നു. ജൂഡോയുടെ അടിസ്​ഥാനങ്ങളൊന്നും വശമില്ലാതിരുന്ന കുട്ടിയെ ഉപയോഗിച്ച്​ ഇയാൾ പരിശീലനം നടത്തുകയായിരുന്നുവെന്നാണ്​ റിപ്പോർട്ട്. കോച്ച് മണ്ടനാണെന്ന കുട്ടിയുടെ പരിഹാസം കേള്‍ക്കാനിടയായതിനെ തുടര്‍ന്ന് കുട്ടിയെ എറിഞ്ഞു കൊണ്ട് ചില പരിശീലനങ്ങള്‍ പഠിപ്പിക്കാനാരംഭിച്ചത്​. എറിയരുതെന്ന് ഹുവാങ് അപേക്ഷിച്ചെങ്കിലും കോച്ച് നിര്‍ത്താന്‍ കൂട്ടാക്കിയില്ല. കുട്ടിയുടെ തല തുടരെ നിലത്തിടിച്ചതായി പ്രോസിക്യൂട്ടര്‍മാര്‍ വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.