ലോക്ഡൗൺ: ആപ്ൾ ഫാക്ടറിയിൽ കുടുങ്ങിയ തൊഴിലാളികൾ വേലി ചാടി രക്ഷപ്പെട്ടു -വിഡിയോ

ബെയ്ജിങ്: കോവിഡ് പിടിമുറുക്കിയ ചൈനയിലെ ഷെങ്ഷൂ പ്രവിശ്യയിൽ ലോക്ഡൗൺ ​പ്രഖ്യാപിച്ചതോടെ ജനജീവിതം കൂടുതൽ ദുസ്സഹമായിരിക്കയാണ്. കടുത്ത ലോക്ഡൗൺ നിയമങ്ങളെ തുടർന്ന് ചൈനയിലെ ഏറ്റവും വലിയ ഐഫോൺ ഫാക്ടറിയിൽ നിന്ന് തൊഴിലാളികൾ രക്ഷപ്പെടുന്ന വിഡിയോ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. ഫോക്സ്കോൺ കമ്പനിയിൽ നിന്നാണ് ​തൊഴിലാളികൾ രക്ഷപ്പെട്ടത്. യു.എസ് ആസ്ഥാനമായ ആപ്ൾ കമ്പനിയുടെ ഇടനിലക്കാരായാണ് ഫോക്സ്കോൺ പ്രവർത്തിക്കുന്നത്.

ഫാക്ടറിയുടെ വേലിക്കു മുകളിൽ നിന്ന് ചാടിയാണ് തൊഴിലാളികൾ രക്ഷപ്പെടുന്നത്. കോവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ നിരവധി ആളുകളാണ് ഫാക്ടറിയിൽ ക്വാറന്റീനിൽ കഴിഞ്ഞിരുന്നത്. രക്ഷപ്പെട്ട പലരും കാൽനടയായാണ് വീട്ടി​ലെത്തിയത്.

ലോക്ഡൗൺ കാരണം പൊതുഗതാഗത സംവിധാനങ്ങൾ ഇല്ലായിരുന്നു. ഹെനാൻ പ്രവിശ്യയുടെ തലസ്ഥാനമായ ഷെങ്ഷുവിൽ ഏഴുദിവസത്തിനിടെ 167 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഒരു​കോടി ആളുകളാണ് നഗരത്തിൽ താമസിക്കുന്നത്.

Tags:    
News Summary - Video shows workers escaping lockdown at china's largest iPhone factory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.