Posted On
date_range Updated On
date_range ചുഴലിക്കാറ്റിൽ ആടിയുലഞ്ഞ് യു.എസ്; തിരിച്ചൊഴുകി മിസിസിപ്പി പുഴ
വാഷിങ്ടൺ: അമേരിക്കയെ ഭീതിയുടെ മുനയിൽ നിർത്തി ആഞ്ഞുവീശിയ ഐഡ ചുഴലിക്കാറ്റിൽ എതിർദിശയിലേക്ക് ഒഴുകി പ്രശസ്തമായ മിസിസിപ്പി പുഴ. ചുഴലിക്കൊടുങ്കാറ്റ് ഭീഷണമായി നിലംതൊട്ടതോടെയാണ് അതുവെരയും വടക്കുനിന്ന് തെക്കോട്ടൊഴുകിയ പുഴ ദിശ മാറി തെക്കുനിന്ന് വടക്കോട്ടൊഴുകിയത്. ബെലി ചാസിലുള്ള പുഴ മാപിനിയാണ് അൽപനേരത്തേക്ക് പുഴ എതിർദിശയിൽ ഒഴുകുന്നത് രേഖപ്പെടുത്തിയത്.
ഇതിന്‍റെ വിഡിയോകൾ ട്വിറ്ററിൽ ട്രെൻഡിങ്ങാണ്. കത്രീന കൊടുങ്കാറ്റിനു ശേഷം അമേരിക്കയിൽ അടിച്ചുവീശിയ ഏറ്റവും തീവ്രതയുള്ള കൊടുങ്കാറ്റാണ് ഐഡ.
ലൂസിയാന, മിസിസിപ്പി സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങളുണ്ടാക്കിയത്. 200 മീറ്ററിലേറെ വേഗത്തിൽ അടിച്ചുവീശിയ കാറ്റിനൊപ്പം കനത്ത മഴയും ദുരിതം ഇരട്ടിയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.