ഇ​റാ​നെ ആ​ക്ര​മ​ണ​ത്തി​ൽ​നി​ന്ന് പി​ന്തി​രി​പ്പി​ക്കാ​ൻ യു.​എ​സ് ശ്ര​മം; ഇസ്രായേലിലേക്ക് യാ​ത്രാ വി​ല​ക്കുമായി രാ​ജ്യ​ങ്ങ​ൾ

തെ​ഹ്റാ​ൻ: ഡ​മ​സ്ക​സി​ലെ കോ​ൺ​സു​ലേ​റ്റ് ആ​ക്ര​മി​ച്ച് മു​തി​ർ​ന്ന നേ​താ​ക്ക​ളെ വ​ധി​ച്ച ഇ​സ്രാ​യേ​ലി​നെ​തി​രെ പ്ര​തി​കാ​രം തീ​ർ​ച്ച​യാ​ണെ​ന്ന ഇ​റാ​ൻ മു​ന്ന​റി​യി​പ്പ് പ​ശ്ചി​മേ​ഷ്യ​യി​ൽ ആ​ശ​ങ്ക ഇ​ര​ട്ടി​യാ​ക്കി. തു​ർ​ക്കി, ചൈ​ന, സൗ​ദി അ​റേ​ബ്യ, യു.​എ.​ഇ അ​ട​ക്കം രാ​ജ്യ​ങ്ങ​ളി​ലെ പ്ര​മു​ഖ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​റാ​നെ ആ​ക്ര​മ​ണ​ത്തി​ൽ​നി​ന്ന് പി​ന്തി​രി​പ്പി​ക്കാ​ൻ യു.​എ​സ് ശ്ര​മം തു​ട​രു​ന്നു. അതിനിടെ, ഇ​സ്രാ​യേ​ലി​ലേ​ക്ക് യാ​ത്ര ചെ​യ്യ​രു​തെ​ന്ന് ഇ​ന്ത്യ, ബ്രി​ട്ട​ൻ, ഫ്രാ​ൻ​സ​ട​ക്കമുള്ള രാ​ജ്യ​ങ്ങ​ൾ പൗ​ര​ന്മാ​ർ​ക്ക് മു​ന്ന​റി​യി​പ്പും ന​ൽ​കി​.

Full View

ഇ​സ്രാ​യേ​ലി​ലെ ത​ങ്ങ​ളു​​ടെ ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​ർ തെ​ൽ അ​വീ​വ്, ജ​റൂ​സ​ലം, ബീ​ർ​ഷെ​ബ ന​ഗ​ര​ങ്ങ​ൾ​ക്ക് പു​റ​ത്തു​പോ​ക​രു​തെ​ന്ന് യു.​എ​സ് ഉ​ത്ത​ര​വി​റ​ക്കി. ഇ​റാ​ൻ, ല​ബ​നാ​ൻ, ഫ​ല​സ്തീ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും പു​റ​പ്പെ​ട​രു​തെ​ന്ന് ഫ്രാ​ൻ​സ് ന​ൽ​കി​യ അ​റി​യി​പ്പി​ൽ പ​റ​യു​ന്നു. ഇ​റാ​നി​ലേ​ക്ക് പോ​ക​രു​തെ​ന്ന് ഇ​ന്ത്യ​യും മു​ന്ന​റി​യി​പ്പ് ന​ൽ​കി.

അടുത്ത 24 മുതൽ 48 മണിക്കൂറിനകം ഇറാൻ ഇസ്രായേൽ മണ്ണിൽ ആക്രമണം നടത്തിയേക്കുമെന്ന് അമേരിക്കൻ ഇൻറലിജൻസിനെ ഉദ്ധരിച്ച് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തിരുന്നു. സിറിയൻ തലസ്ഥാനമായ ഡമാസ്കസിലെ ഇറാൻ കോൺസുലേറ്റ് കെട്ടിടത്തിന് നേരെ ഏപ്രിൽ ഒന്നിന് ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിന് പ്രതികാരമായാണ് ഇറാൻ ആക്രമണത്തിന് ഒരുങ്ങുന്നത്.

Tags:    
News Summary - US warns threat of significant Iranian attack on Israel; Countries ban travel to Israel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.