Posted On
date_range Updated On
date_range കള്ളവോട്ട്: അമേരിക്കയിൽ ഇന്ത്യക്കാരൻ പിടിയിൽ
ന്യൂയോർക്: 2016ലെ അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ കള്ളവോട്ട് രേഖപ്പെടുത്തിയതിന് ഇന്ത്യക്കാരൻ അടക്കം 12 വിദേശ പൗരന്മാർക്കെതിരെ ഫെഡറൽ പ്രോസിക്യൂട്ടർമാർ കുറ്റം ചുമത്തി. ബൈജു പോത്തക്കുളത്ത് േതാമസ് (58) എന്ന ഇന്ത്യക്കാരനെതിരെയാണ് കുറ്റം ചുമത്തിയത്. മലേഷ്യൻ പൗരനായ ഇന്ത്യൻ വംശജനായ റൂബ് കൗർ അതാർ സിങ്ങിനെതിരെയും (57) കുറ്റം ചുമത്തിയിട്ടുണ്ട്. കുറ്റം തെളിഞ്ഞാൽ ലക്ഷം ഡോളർ വരെ പിഴയും ഒരു വർഷം തടവും ശിക്ഷ വിധിക്കാം.
അമേരിക്കൻ പൗരത്വമുണ്ടെന്ന് വ്യാജ അവകാശ വാദം ഉന്നയിച്ചതിനും വ്യാജ രേഖകൾ ചമച്ചതിനും അതാർ സിങ്ങിനെതിരെ ഫെഡറൽ ഗ്രാൻഡ് ജൂറി കുറ്റം ചുമത്തിയിട്ടുണ്ട്. ഇൗ കുറ്റം തെളിഞ്ഞാൽ മൂന്നര ലക്ഷം ഡോളർ വരെ പിഴയും ആറുവർഷം തടവും ശിക്ഷ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.