742 കോടിയുടെ യു.എസ്​ കോവിഡ്​ സഹായങ്ങൾ ഇന്ത്യയിലേക്ക്​

വാഷിങ്​ടൺ: 16 വർഷത്തിനിടെ ആദ്യമായി വിദേശ സഹായം സ്വീകരിക്കുന്നതിലെ എല്ലാ നിയ​​ന്ത്രണങ്ങളും അവസാനിപ്പിച്ച ഇന്ത്യക്ക്​ അവശ്യ വസ്​തുക്കൾ കയറ്റി അ​യച്ച്​ ജോ ബൈഡ​െൻറ അമേരിക്ക. 1,000 ഓക്​സിജൻ സിലിണ്ടറുകൾ, 1.5 കോടി എൻ 95 മാസ്​കുകൾ, 10 ലക്ഷം റാപിഡ്​ ഡയഗ്​നോസ്​റ്റിക്​ ടെസ്​റ്റുകൾ എന്നിവക്കു പുറമെ അമേരിക്കയിൽ വിതരണത്തിനായി ആസ്​ട്ര സെനകക്ക്​ ഓർഡർ ചെയ്​ത രണ്ടു കോടി കോവിഡ്​ വാക്​സിനുകളും ഇന്ത്യക്ക്​ കൈമാറും. വ്യാഴാഴ്​ച എത്തി തുടങ്ങുന്ന സഹായം അടുത്ത ആഴ്​ചയോടെ പൂർണമാകും. 

അമേരിക്കയിൽ കോവിഡ്​ പ്രതിസന്ധി രൂക്ഷമായ ആദ്യ ഘട്ടത്തിൽ ഇന്ത്യ സഹായം അയച്ചതിന്​ സമാനമായി തിരിച്ചും അയക്കുകയാണെന്ന്​ വൈറ്റ്​ഹൗസ്​ വക്​താവ്​ അറിയിച്ചു.

ഇന്ത്യയിൽ കഴിഞ്ഞ ദിവസം കോവിഡ്​ മരണം രണ്ടു ലക്ഷം പിന്നിട്ടിരുന്നു. വ്യാപനം കൂടുതൽ രൂക്ഷമാകുന്ന രാജ്യത്ത്​ പലയിടത്തും ആശുപത്രികൾ നിറഞ്ഞുകവിഞ്ഞതും ഓക്​സിജൻ സിലിണ്ടർ ലഭ്യത ശുഷ്​കമായതും കനത്ത പ്രതിസന്ധി സൃഷ്​ടിക്കുകയാണ്​. 3.60നു മുകളിലാണ്​ ഇന്ത്യയിലെ പ്രതിദിന കണക്ക്​. മരണം 3,200 ന്​ മുകളിലും. 

Tags:    
News Summary - U.S. to send more than $100 mln in COVID supplies to India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.