തെൽ അവീവ്: നിരന്തരമുള്ള ഹൂതി മിസൈൽ ആക്രമണങ്ങളെ ഫലപ്രദമായി ചെറുക്കാൻ അമേരിക്കയുടെ താഡ് മിസൈൽ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തുടങ്ങി ഇസ്രായേൽ. അയൺ ഡോമിന് പിന്നാലെയാണ് പുതിയ മിസൈൽ പ്രതിരോധ സംവിധാനവും ഇസ്രായേൽ ഉപയോഗിച്ച് തുടങ്ങിയിരിക്കുന്നത്.
ഒക്ടോബറിൽ ഇറാനിൽനിന്ന് ബാലിസ്റ്റിക് മിസൈൽ ആക്രമണം ഉണ്ടായതോടെ അമേരിക്ക ഇസ്രായേലിൽ താഡ് (ടെർമിനൽ ഹൈ ആൾറ്റിറ്റ്യൂഡ് ഏരിയ ഡിഫൻസ് സിസ്റ്റം) വിന്യസിക്കുകയായിരുന്നു. ശേഷം ആദ്യമായി വെള്ളിയാഴ്ചയാണ് ഇത് ഉപയോഗിച്ചത്. വെള്ളിയാഴ്ച പുലർച്ചെ യെമനിൽനിന്ന് ഹൂതികൾ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈൽ താഡ് തടുത്തിട്ടു. ഇതിന്‍റെ ദൃശ്യങ്ങൾ ഇസ്രായേൽ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്. ഇതേക്കുറിച്ച് പെന്‍റഗൺ പ്രതികരിച്ചിട്ടില്ല.
വടക്കൻ ഗസ്സയിലെ കമാൽ അദ്‍വാൻ ആശുപത്രി തീയിട്ട് നശിപ്പിച്ച ഇസ്രായേൽ സൈന്യത്തിന്‍റെ ക്രൂര പ്രവൃത്തിയെ അപലപിച്ച് ലോകാരോഗ്യ സംഘടന. മെഡിക്കൽ സൗകര്യങ്ങൾക്കെതിരായ ആക്രമണങ്ങൾ ആയിരക്കണക്കിന് ഫലസ്തീനികളുടെ മരണശിക്ഷയാണെന്നും ഈ ഭയാനകത അവസാനിപ്പിക്കണമെന്നും ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് ആശുപത്രി റെയ്ഡ് ചെയ്ത് രോഗികളെയും ഡോക്ടർമാരെയും ജീവനക്കാരെയും ബലംപ്രയോഗിച്ച് ഒഴിപ്പിച്ചത്. ആശുപത്രി പൂട്ടിയ ശേഷം ലാബ് അടക്കമുള്ള മുറികൾക്ക് സൈന്യം തീയിട്ടിരുന്നു. രോഗികളെ വസ്ത്രം അഴിപ്പിച്ച് ഗസ്സയിലെ അതിശൈത്യത്തിലേക്ക് ഇറക്കിവിടുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.