വാഷിങ്ടൺ: വൻ സാമ്പത്തിക ചെലവ് വന്നതോടെ സൈനിക വിമാനങ്ങളിൽ കുടിയേറ്റക്കാരെ നാടുകടത്തുന്നത് നിർത്തി യു.എസ്. മാർച്ച് ഒന്നിനാണ് ഇത്തരത്തിൽ സൈനിക വിമാനത്തിൽ യു.എസ് അവസാനമായി സൈനിക വിമാനത്തിൽ കുടിയേറ്റക്കാരെ നാടുകടത്തിയത്. ഇതിന് ശേഷം കുടിയേറ്റക്കാരുമായി യു.എസിൽ നിന്ന് സൈനിക വിമാനങ്ങൾ പുറപ്പെട്ടിട്ടില്ല.
സൈനിക വിമാനങ്ങളിൽ കുടിയേറ്റക്കാരെ മാതൃരാജ്യത്തേക്കോ ഗ്വാണ്ടാനോമോയിലേക്കോയാണ് യു.എസ് നാടുകടത്തിയിരുന്നത്. എന്നാൽ, ഇതിന് യു.എസിന് വൻ ചെലവ് വരുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. നേരത്തെ അനധികൃത കുടിയേറ്റങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അറിയിക്കുന്നതിന് വേണ്ടി കൂടിയാണ് സൈനിക വിമാനം ഉപയോഗിച്ചിരുന്നതെന്നാണ് വിലയിരുത്തല്‍.
സൈനികവാഹനത്തിൽ മൂന്ന് തവണയാണ് അനധികൃത കുടിയേറ്റക്കാരെ യു.എസ്. ഇന്ത്യയിൽ എത്തിച്ചത്. ഓരോ യാത്രയ്ക്കും ചെലവായത് 26.12 കോടി രൂപ. ഇതനുസരിച്ച് ഇന്ത്യയിലേക്കു മാത്രം ചെലവായത് 78.36 കോടി രൂപയാണ്. ഇതുപോലെ മറ്റ് രാജ്യങ്ങളിലേക്കും അനധികൃത കുടിയേറ്റക്കാരെയെത്തിക്കാൻ യു.എസ് വൻ തുക ചെലവിട്ടിരുന്നു.
അതുപോലെ ഒരു ഡസൻ ആളുകളെ മാത്രം ഗ്വാണ്ടനാമോ ബേയിലേക്ക് കൊണ്ടുപോകാൻ സൈനിക വിമാനം ഉപയോഗിച്ചതോടെ ഒരാൾക്ക് 20,000 ഡോളർ വരെ ചെലവ് വന്നിരുന്നു. നാടുകടത്തലിന് ഉപയോഗിക്കുന്ന വിമാനങ്ങൾക്ക് മണിക്കൂറിന് 8,500 മുതൽ 17,000 ഡോളർ വരെയാണ് ചിലവാകുന്നതെങ്കിൽ സൈനിക വിമാനമായ സി-17 ഒരു മണിക്കൂർ ഉപയോഗിക്കുന്നതിന് 28,500 ഡോളറാണ് ചിലവ് വരുന്നതെന്ന് യു.എസ് ട്രാൻസ്‌പോർട്ടേഷന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ചിലവ് വർധിക്കുന്നതല്ലാതെ സൈനിക വിമാനങ്ങൾ ഉപയോഗിച്ചതുകൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.