വാഷിങ്ടൺ: മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹവ്വുർ റാണയെ ഇന്ത്യക്ക് കൈമാറുന്നതിന് അനുമതി നൽകി യു.എസ് സുപ്രീംകോടതി. കീഴ്കോടതി ഉത്തരവിനെതിരെ തഹവ്വുർ റാണ നൽകിയ അപ്പീൽ ഹരജിയാണ് തള്ളിയാണ് നിർണായക ഉത്തരവ്. കേസിൽ ശിക്ഷിക്കപ്പെട്ടതിനെതിരെ തഹവ്വുർ റാണ നൽകിയ ഹരജി യു.എസ് കോടതി തള്ളുകയായിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരമാണു റാണയെ കൈമാറ്റം ചെയ്യുക.
ഡിസംബർ 16ാം തീയതി യു.എസ് സോളിസിറ്റർ ജനറൽ എലിസബത്ത് ബി പ്രിലോഗർ റാണയുടെ ഹരജി തള്ളണമെന്ന് യു.എസ് സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ ഡിസംബർ 23ന് റാണയുടെ അഭിഭാഷകൻ മറുപടി നൽകുകയും ചെയ്തിരുന്നു. എന്നാൽ, ഇത് യു.എസ് സുപ്രീംകോടതി പരിഗണിച്ചില്ല.
2008 നവംബർ 26ലെ മുംബൈ ഭീകരാക്രമണത്തിൽ ആറു യുഎസ് പൗരന്മാർ ഉൾപ്പെടെ 166 പേർ കൊല്ലപ്പെട്ടിരുന്നു. ഇതേ കേസിലെ ഗൂഢാലോചനക്കുറ്റത്തിനു 2009 ഒക്ടോബറിൽ അറസ്റ്റിലായ റാണ 168 മാസം തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ടു ജയിലിലായിരുന്നു. സുഹൃത്തായ യു.എസ് പൗരൻ ഡേവിഡ് ഹെഡ്‍ലിയുമൊത്ത് പാക് ഭീകര സംഘടനകളായ ലഷ്കറെ ത്വയ്യിബ, ഹർഖത്തുൽ മുജാഹിദീൻ എന്നിവയ്ക്കായി മുംബൈ ഭീകരാക്രമണത്തിന് ഗൂഢാലോചന നടത്തിയതിനാണ് റാണ അന്വേഷണം നേരിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.