വാഷിംഗ്ടൺ: യു.എസ് നാഷ്‌വില്ലെയിലെ കോൺവെൻറ് സ്കൂളിൽ വെടിവെപ്പിൽ ആറ് പേരെ കൊലപ്പെടുത്തിയ അക്രമി നിയമപരമായി ഏഴ് ആയുധങ്ങൾ സ്വന്തമാക്കിയിരുന്നതായി പൊലീസ് അറിയിച്ചു. ഇതിൽ മൂന്നെണ്ണം ഉപയോഗിച്ചാണ് സ്കൂളിൽ ആറുപേരെ കൊലപ്പെടുത്തിയത്. പ്രതി ഓഡ്രി ഹെയ്ൽ (28) അഞ്ച് വ്യത്യസ്ത പ്രാദേശിക ആയുധ വിൽപന സ്റ്റോറുകളിൽ നിന്നാണ് ആയുധങ്ങൾ വാങ്ങിയതെന്നും നിയമപരമായി വാങ്ങിയതാണെന്നും മെട്രോ നാഷ്‌വില്ലെ പൊലീസ് ഡിപ്പാർട്ട്‌മെന്റ് ചീഫ് ജോൺ ഡ്രേക്ക് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തിങ്കളാഴ്ച യു.എസിലെ സ്കൂളിൽ ഉണ്ടായ വെടിവെപ്പിൽ മൂന്ന് കുട്ടികൾ അടക്കം ആറുപേർ കൊല്ലപ്പെട്ടിരുന്നു. നാഷ്‌വില്ലെയിലെ ഒരു സ്വകാര്യ എലിമെന്ററി സ്‌കൂളിൽ കൃത്യമായി ആസൂത്രണം ചെയ്‌ത ആക്രമണത്തിൽ മൂന്ന് കൊച്ചുകുട്ടികളെയും മൂന്ന് ജീവനക്കാരെയുമാണ് അക്രമി കൊലപ്പെടുത്തിയത്. ഇവർ പൊലീസ് വെടിയേറ്റ് മരിച്ചിരുന്നു. ഓഡ്രി ഹെയ്ൽ (28) ആണ് പ്രതിയെന്ന് പൊലീസ് അറിയിച്ചു. ഇവർ ട്രാൻസ്ജെൻഡർ ആണ്. സ്കൂളിന്‍റെ ഭൂപടവും വഴികളും ഒക്കെ രേഖപ്പെടുത്തുന്ന ചിത്രങ്ങളും ആയാണ് അക്രമി എത്തിയത്. ഒന്നിലധികം സ്ഥലങ്ങളിൽ ആക്രമണത്തിന് പദ്ധതിയിട്ടാണ് ഓഡ്രി ഹെയ്ൽ എത്തിയതെന്ന് എൻ.ബി.സി ന്യൂസിന് നൽകിയ അഭിമുഖത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
കൊല്ലപ്പെട്ട ആറ് പേരെ പൊലീസ് തിരിച്ചറിഞ്ഞു. മൂന്ന് കുട്ടികളിൽ ഒരാൾക്ക് എട്ട് വയസ്സും രണ്ട് പേർക്ക് ഒമ്പത് വയസ്സുമുണ്ടെന്നും കൊല്ലപ്പെട്ട മുതിർന്നവർ 60 നും 61 നും ഇടയിൽ പ്രായമുള്ളവരാണെന്നും അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.