ഹുർമുസ് കടലിടുക്ക്

സമാധാന ചർച്ചകൾക്കിടെ വീണ്ടും സംഘർഷം; ഹുർമുസ് കടലിടുക്കിൽ ഇറാന്റെ ഡ്രോണുകൾ തകർത്തതായി യു.എസ്

വാഷിങ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അവസാന ഘട്ടത്തിലേക്ക് എത്തിനിൽക്കെ ഹുർമുസ് കടലിടുക്കിൽ വീണ്ടും സംഘർഷം നടന്നതായി റിപ്പോർട്ട്. ഹുർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന വാണിജ്യ കപ്പലുകളെ ലക്ഷ്യമിട്ട് ഇറാൻ വിക്ഷേപിച്ച ഒന്നിലധികം ഡ്രോണുകൾ വെടിവെച്ചിട്ടതായി യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചു.

 ‘‘ഹുർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന വാണിജ്യ കപ്പലുകളെ ലക്ഷ്യമിട്ട് ഇറാൻ വിക്ഷേപിച്ച ഒന്നിലധികം ഡ്രോണുകൾ യു.എസ് സൈന്യം വെടിവെച്ചിട്ടു. കഴിഞ്ഞ ഏതാനും മണിക്കൂറുകൾക്കുള്ളിലാണ് യു.എസ് സേന ഈ ഡ്രോണുകളെല്ലാം തകർത്തത്. നിലവിൽ കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സമില്ലാതെ തുടരുകയാണ്’’ യു.എസ് സെൻട്രൽ കമാൻഡ് എക്സിൽ പോസ്റ്റ് ചെയ്തു.

ഇരുരാജ്യങ്ങളും തമ്മിലുള്ള താൽക്കാലിക സമാധാന കരാറിന് അന്തിമരൂപമായതായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആക്രമണം. വരും ദിവസങ്ങളിൽ ഇരുപക്ഷവും കരാറിൽ ഒപ്പുവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇ​റാ​നി​ൽ ശ​ക്ത​മാ​യ ആ​ക്ര​മ​ണം ന​ട​ത്തു​മെ​ന്നാ​യി​രു​ന്നു യു.​എ​സ് പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പ് നേരത്തേ പ​റ​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ൽ, സ​മാ​ധാ​ന ക​രാ​റി​ലേ​ക്ക് അ​ടു​ക്കു​ന്ന​തി​നാ​ൽ ആ​ക്ര​മ​ണം നി​ർ​ത്തി​​വെ​ക്കു​ന്ന​താ​യി അ​വ​സാ​ന നി​മി​ഷം ട്രം​പ് അ​റി​യി​ച്ചു. ക​രാ​റി​ന്റെ വ​ലി​യൊ​രു ഭാ​ഗം സം​ബ​ന്ധി​ച്ച് അ​വ​സാ​ന​വ​ട്ട ധാ​ര​ണ​യാ​യെ​ന്ന് ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​​ന്ത്രാ​ല​യ​വും അ​റി​യി​ച്ച​തോ​ടെ​യാ​ണ് 105 ദി​വ​സം പി​ന്നി​ട്ട യു​ദ്ധം അ​വ​സാ​നി​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത തെ​ളി​ഞ്ഞ​ത്. 

യു.എസും ഇറാനും തമ്മിൽ സമാധാന കരാറിൽ ഒപ്പുവെക്കുമെന്ന വാർത്ത പുറത്തു വന്നതിന് പിന്നാലെ ആ​ഗോ​ള വി​പ​ണി​യി​ൽ എ​ണ്ണ വി​ല കു​ത്ത​നെ ഇ​ടി​ഞ്ഞു. പ്രാ​ഥ​മി​ക ക​രാ​ർ തി​ങ്ക​ളാ​ഴ്ച​യോ​ടെ യാ​ഥാ​ർ​ഥ്യ​മാ​കു​മെ​ന്നാ​ണ് സൂ​ച​ന. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 60 ദി​വ​സ​ത്തെ സ​മ്പൂ​ർ​ണ വെ​ടി​നി​ർ​ത്ത​ലാ​ണു​ണ്ടാ​വു​ക. ഈ ​ദി​വ​സ​ങ്ങ​ളി​ൽ അ​ന്തി​മ ക​രാ​റി​ന് രൂ​പം ന​ൽ​കും.

ഏ​പ്രി​ൽ എ​ട്ടി​ന് ഇ​രു രാ​ജ്യ​ങ്ങ​ളും വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചി​രു​ന്നു. ​വെ​ടി​നി​ർ​ത്ത​ലി​ന്റെ ഭാ​ഗ​മാ​യി, ല​ബ​നാ​നി​ൽ ഇ​സ്രാ​യേ​ൽ ന​ട​ത്തു​ന്ന ​ആ​ക്ര​മ​ണ​ങ്ങ​ളും അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന ഇ​റാ​ന്റെ വ്യ​വ​സ്ഥ ഇ​സ്രാ​യേ​ൽ തു​ട​ർ​ച്ച​യാ​യി ലം​ഘി​ച്ച​താ​ണ് ഇ​പ്പോ​ഴ​ത്തെ ആ​ക്ര​മ​ണ​ങ്ങ​ളു​ടെ പ്ര​ധാ​ന കാ​ര​ണം. പു​തി​യ ക​രാ​റി​ൽ ല​ബ​നാ​നി​ലെ വെ​ടി​നി​ർ​ത്ത​ൽ ഉ​റ​പ്പാ​ക്കു​മെ​ന്ന് ഇ​റാ​ൻ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Tags:    
News Summary - US says it downed multiple Iranian drones targeting ships in Hormuz Strait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.