ന്യൂഡൽഹി: ഇന്ത്യയുടെ ഫൈറ്റർ വിമാനം റഫാൽ തകർക്കപ്പെടുന്ന വ്യാജ വീഡിയോ എ.ഐ ഉപയോഗിച്ച് നിർമിച്ച് ചൈന പ്രചരിപ്പിച്ചതായി അമേരിക്ക. ഇന്ത്യ ഓപ്പറേഷൻ സിന്ധൂർ വിജയിപ്പിച്ചതോടെയാണ് ചൈന തങ്ങളുടെ ഫൈറ്റർ വിമാനങ്ങളുടെ മഹത്വം വിളമ്പാനായി റഫാൽ തകർന്നതിന്റെ വ്യാജ വീഡിയോകൾ നിർമിച്ച് നരന്തരമായി ഒരു വ്യാജ പ്രചാരണ പരമ്പരതന്നെ സൃഷ്ടിച്ചത്. യു.എസ്-ചൈന ഇക്കണോമിക് സെക്യൂറിറ്റിയുടെ റിവ്യൂ കമീഷനാണ് ഇങ്ങനെയൊരു ആരോപണം നടത്തിയത്.
അതിർത്തിയിൽ ഇന്ത്യ പാക് ഭീകര കേന്ദ്രങ്ങൾ തകർത്തതുതുടങ്ങിയപ്പോൾ തന്നെ ചൈന തെറ്റായ പ്രചാരണം തുടങ്ങി എന്നാണ് ഇവർ ആരോപിക്കുന്നത്. വ്യാജ സോഷ്യൽ മീഡിയ ഉപയോഗിച്ചും ടിക് ടോക്കിലൂടെയും ഇവർ പ്രചാരണം നടത്തി.
ചൈനയുടെ ആയുധങ്ങൾകൊണ്ടു തന്നെ ചില വിമാന ഭാഗങ്ങൾ തകർത്ത് അത് വീഡിയോ എടുത്ത് എ.ഐ ഉപയോഗിച്ച് ചിത്രീകരിച്ചാണ് പ്രചരിപ്പിക്കുന്നത്. ചൈനയുടെ ആയുധങ്ങൾ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായിട്ടു കൂടിയാണ് ഈ നീക്കമെന്ന് അമേരിക്ക ആരോപിക്കുന്നു. റഫേലിന്റെ വിശ്വാസ്യത ലോകത്ത് തകർക്കുക എന്നതും ചൈനയുടെ ഉദ്ദേശമാണ്. ഇക്കാര്യത്തിൽ പാകിസ്ഥാന്റെ പിന്തുണയും ചൈനക്കുണ്ട്.
റഫാൽ നിർമാതാക്കളായ ഫ്രാൻസ് ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം നടത്തിയാണ് ചൈനയുടെ കള്ളക്കളി വെളിച്ചത്തുകൊണ്ടുവന്നത്.ത് പാകിസ്ഥാനിൽ നിന്ന് ഉയർന്നു വന്നതാണെന്നും അത് പൊലിപ്പിച്ചെടുത്തത് ചൈനയാണെന്നും ഫ്രാൻസ് ആരോപിക്കുന്നു. ടിക് ടോക്ക് വീഡിയോകളിൽ ചൈനീസ് സോഷ്യൽ മീഡിയ അഭിനേതാക്കൾ പങ്കെടുത്തിട്ടുളളതായും ഫ്രാൻസ് ആരോപിക്കുന്നു.
ഇന്ത്യ-പാക് യുദ്ധം അവസാനിച്ചപ്പോൾതന്നെ ലോകത്തുള്ള മിക്ക ചൈനീസ് എംബസികളോടും ചൈനീസ് ഉപകരണങ്ങൾ പ്രോത്സാഹിപ്പിക്കാനായി ഇത്തരം വീഡിയോ പ്രചരിപ്പിക്കണമെന്ന് ചൈന നിർദ്ദേശം നൽകിയിരുന്നു എന്നും യു.എസ് റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.