സിറിയൻ ഇടക്കാല പ്രസിഡന്റും ട്രംപും
ഡമസ്കസ്: സിറിയയിൽ വർഷങ്ങളായി അടഞ്ഞുകിടന്ന നയതന്ത്ര കാര്യാലയം തുറന്ന് യു.എസ്. സിറിയയിലെ പ്രത്യേക പ്രതിനിധിയായി നിയമിതനായ തുർക്കിയ അംബാസഡർ ടോം ബറാക്കാണ് നയതന്ത്ര കാര്യാലയം ഉദ്ഘാടനം ചെയ്തത്.
മുൻ പ്രസിഡന്റ് ബശ്ശാറുൽ അസദിനെതിരെ ജനകീയ പ്രക്ഷോഭം തുടങ്ങിയ ശേഷം 2012ൽ ആണ് യു.എസ് നയതന്ത്ര കാര്യാലയം പൂട്ടിയത്. അഹമ്മദുൽ ശറായുടെ നേതൃത്വത്തിലുള്ള പുതിയ ഭരണകൂടം നിലവിൽ വന്നശേഷം യു.എസുമായുള്ള ബന്ധം പുനഃസ്ഥാപിച്ച പശ്ചാത്തലത്തിലാണ് നടപടി.
രണ്ടാഴ്ച മുമ്പ് റിയാദിൽ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി അഹമ്മദുൽ ശറാ കൂടിക്കാഴ്ച നടത്തിയിരുന്നു. തുടർന്ന്, സിറിയയുടെ മേലുള്ള ഉപരോധങ്ങളിൽ യു.എസ് ഇളവ് പ്രഖ്യാപിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.