വാഷിങ്ടൺ: ആർക്കും പ്രവേശനമില്ലാത്ത, ലോകത്തെ ഏറ്റവും നിഗൂഢവും ദുരൂഹവുമായ ഇടമായ അമേരിക്കയിലെ ഏരിയ 51 ൽ നിന്ന് പുറത്തുവന്ന 'പറക്കുംതളിക' വാർത്തകൾ യു.എസ് സൈന്യത്തിന്റെ വെറും നിറംപിടിപ്പിച്ച കഥമാത്രമെന്ന് റിപ്പോർട്ട്.
യു.എസ് സംസ്ഥാനമായ നെവാദയിലെ ഏരിയ 51ൽ പലയിടങ്ങളിൽ പലഘട്ടങ്ങളിലായി അന്യഗ്രഹ ജീവികളെ കണ്ടെന്ന വാർത്തകൾ നിരന്തരം സൃഷ്ടിച്ചത് ശീതയുദ്ധകാലത്തെ സൈനിക പദ്ധതികൾ മറച്ചുപിടിക്കാനായിരുന്നെന്ന് വെളിപ്പെടുത്തൽ.
1980കളിൽ ഒരു വ്യോമസേനാ കേണലിനെ ഇതിനായി യു.എസ് പ്രതിരോധവകുപ്പ് ചുമതലപ്പെടുത്തിയിരുന്നതായി വാൾ സ്ട്രീറ്റ് ചാനലാണ് റിപ്പോർട്ട് ചെയ്തത്. എഫ്-117 നൈറ്റ്തോക് വിമാന പരീക്ഷണമടക്കം സൈനിക പദ്ധതികൾക്ക് ‘പറക്കും തളികകളെ’ അവതരിപ്പിക്കൽ എളുപ്പമാകുമെന്നും സോവിയറ്റ് നിരീക്ഷണം ഒഴിവാകുമെന്നുമായിരുന്നു കണക്കുകൂട്ടൽ.
2022ൽ അന്യഗ്രഹ ജീവികളെക്കുറിച്ച റിപ്പോർട്ടുകളുടെ സാധുത പരിശോധിക്കാൻ സീൻ കിർക്പാട്രികിനെ നിയമിച്ചിരുന്നു. അന്വേഷണത്തിൽ ഇത്തരം വാർത്തകളുടെ പ്രഭവകേന്ദ്രം പെന്റഗൺ തന്നെയാണെന്ന് കണ്ടെത്തി. ഇങ്ങനെ കഥകളുണ്ടാക്കുന്നത് പൂർണമായി അവസാനിപ്പിക്കാൻ 2023ൽ പെന്റഗൺ നിർദേശിക്കുകയായിരുന്നു.
1980-കളില്‍, ഒരു അമേരിക്കന്‍ എയര്‍ഫോഴ്സ് കേണല്‍, പറക്കുംതളികകള്‍ എന്ന് വിളിക്കപ്പെടുന്നവയുടെ ഫോട്ടോകള്‍ ഏരിയ 51 ബേസിനടുത്തുള്ള ഒരു പബ് ഉടമയ്ക്ക് നല്‍കുകയും പബില്‍ സ്ഥാപിക്കുകയും ചെയ്തു. അത് ഏരിയ 51-ല്‍ അന്യഗ്രഹ യു.എഫ്ഒകളെക്കുറിച്ചുള്ള ഒരു ഐതിഹ്യത്തിന് വികാസം നല്‍കി. അമേരിക്കന്‍ സര്‍ക്കാര്‍ അതീവ രഹസ്യമായ യുദ്ധവിമാനങ്ങളായ ഏരിയ 51 വികസിപ്പിക്കുന്നുണ്ടെന്ന വസ്തുത മറച്ചുവെക്കാന്‍ അന്യഗ്രഹ യു.എഫ്ഒകളെക്കുറിച്ചുള്ള ഒരു മിത്ത് സൃഷ്ടിക്കാന്‍ മനഃപൂര്‍വ്വം നട്ടുപിടിപ്പിച്ചതാണ് വ്യാജ ഫോട്ടോഗ്രാഫുകള്‍ എന്നാണ് വാള്‍സ്ട്രീറ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
അമേരിക്കയിലെ ഏരിയ 51 എന്ന അതീവസുരക്ഷാകേന്ദ്രം എക്കാലവും ഇത്തരം അജ്ഞാതവസ്തുക്കളെ ചുറ്റിപ്പറ്റിയാണ് ചര്‍ച്ചകളില്‍ ഇടം നേടാറുള്ളത്. അമേരിക്കയിലെ വടക്ക് പടിഞ്ഞാറന്‍ ലാസ് വേഗസില്‍നിന്ന് ഏകദേശം 120 മൈല്‍ വടക്ക് പടിഞ്ഞാറ് ഭാഗത്ത് നെവാഡയില്‍ ഹെക്ടറുകളോളം പരന്നുകിടക്കുന്ന സ്ഥലത്താണ് ഏരിയ 51 പ്രവര്‍ത്തിക്കുന്നത്.
നെവാഡയിലെ എക്സ്ട്രാ ടെറസ്ട്രിയല്‍ ഹൈവേയില്‍ 29-30 മൈല്‍ മാര്‍ക്കറുകള്‍ക്കിടയിലാണ് ഏരിയ 51-ലേക്കുള്ള മണ്‍വഴിയുള്ളത്. സമീപത്തെ ഗ്രൂം തടാകത്തിലേക്കോ ചെറുവിമാനത്താവളത്തിലേക്കോ നയിക്കുന്ന വഴിയായാണ് സിവില്‍ ഏവിയേഷന്‍ ഭൂപടത്തില്‍ പോലും ഇതിനെ അടയാളപ്പെടുത്തിയിരിക്കുന്നത്. ബേസ് പ്രവര്‍ത്തിക്കുന്നത് ചെറിയ സ്ഥലത്താണെങ്കിലും ചുറ്റുമുള്ള 36,000 ഹെക്ടര്‍ ചുറ്റളവ് സ്ഥലത്തേക്ക് പോലും ആര്‍ക്കും പ്രവേശനമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.