വാഷിങ്ടൺ: അമേരിക്കൻ സൈനിക ഹെലികോപ്റ്റർ എം.എച്ച് 60എസ് കടലിൽ തകർന്നുവീണ് അതിലുണ്ടായിരുന്നവരെ കാണാതായി. യു.എസ്.എസ് അബ്രഹാം ലിങ്കൺ വിമാന വാഹിനി കപ്പലിൽനിന്ന് പറയുന്നയർന്ന ഉടനാണ് കടലിൽ പതിച്ചത്. സാൻ ഡീഗോയിൽനിന്ന് 60 നോട്ടിക്കൽ മൈൽ അകലെയാണ് അപകട സ്ഥലം. വൈമാനികർക്കായി തിരച്ചിൽ തുടരുകയാണ്. ഒരാളെ രക്ഷപ്പെടുത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. പരമാവധി നാലു പേർ യാത്ര ചെയ്യാറുള്ള എം.എച്ച് 60എസിൽ ഈ സമയംഎത്ര പേർ ഉണ്ടായിരുന്നുവെന്ന് വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.