യുവതിയെ കൊന്ന് ഹൃദയം പുറത്തെടുത്ത് പാകം ചെയ്ത് കുടുംബത്തിനു നൽകി; പിന്നീട് അവരെയും കൊലപ്പെടുത്തി യു.എസ് യുവാവ്

വാഷിങ്ടൺ: യു.എസിൽ യുവതിയെ കൊലപ്പെടുത്തി ഹൃദയം പുറത്തെടുത്ത് പാകം ചെയ്ത് തന്റെ കുടുംബാംഗങ്ങൾക്ക് നൽകുകയും പിന്നീട് അവരെയും കൊലപ്പെടുത്തുകയും ചെയ്ത 44കാരൻ അറസ്റ്റിൽ. കൊല്ലപ്പെട്ടവരിൽ നാല് വയസുള്ള കുട്ടിയുമുണ്ട്. യു.എസിലെ ഒക്‍ലഹോമ കോടതി ഇയാളെ ജീവപര്യന്തം തടവിനാണ് ശിക്ഷിച്ചിരിക്കുന്നത്.

ലോറൻസ് പോൾ ആൻഡേഴ്സൺ ആണ് അറുംകൊലകൾ നടത്തിയത്. 2021ലായിരുന്നു സംഭവം. മറ്റൊരു കേസിൽ ജയിൽ ശിക്ഷയനുഭവിച്ച് പുറത്തിറങ്ങി ഒരാഴ്ചക്കു ശേഷമാണ് പ്രതി വീണ്ടും ദാരുണ കൃത്യം നടത്തിയത്. ആ​ൻഡ്രിയ ബ്ലാങ്കൻഷിപ്പിനെയാണ് ആൻഡേഴ്സൺ കൊലപ്പെടുത്തിയത്. അതിനു ശേഷം ആൻഡ്രിയയുടെ ഹൃദയം പുറത്തെടുത്ത് അമ്മാവന്റെയും അമ്മായിയുടെയും വീട്ടിൽ കൊണ്ടുപോയി ഉരുളക്കിഴക്കും ചേർത്ത് പാകം ചെയ്തു. ഇവരുവർക്കും അത് നൽകി. പിന്നീട് 67 വയസുള്ള അമ്മാവൻ ലിയോൺ പിയെയും അദ്ദേഹത്തിന്റെ നാലുവയസുള്ള പേരക്കുട്ടിയെയും കൊലപ്പെടുത്തി.

മയക്കു മരുന്ന് കേസിലാണ് നേരത്തേ ആൻഡേഴ്സണ് 20 വർഷം തടവു ശിക്ഷ ലഭിച്ചിരുന്നത്. പൊതുമാപ്പിന്റെ ഭാഗമായി പിന്നീട് വിട്ടയക്കുകയായിരുന്നു. പിന്നീടാണ് ​ഇയാൾക്ക് പൊതുമാപ്പ് നൽകിയത് വലിയ അബദ്ധമായെന്ന് അധികൃതർക്ക് മനസിലായത്. ആക്രമണത്തിൽ പരിക്കേറ്റ ആൻഡേഴ്സന്റെ അമ്മായിയും മറ്റ് കുടുംബാംഗങ്ങളുമാണ് കേസ് കൊടുത്തത്.

Tags:    
News Summary - US Man cuts out womans heart, cooks it for his family then kills them

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.