യു.എസ് സാമ്പത്തിക വിദഗ്ധ ക്ലോഡിയ ഗോൾഡിന് സാമ്പത്തിക നൊബേൽ

2023ലെ സാമ്പത്തിക നൊബേലിന് യു.എസ് സാമ്പത്തിക ശാസ്ത്രജ്ഞ ക്ലോഡിയ ഗോൾഡിന് അർഹയായി. തൊഴിൽ മേഖലയിലെ സ്ത്രീകളെ കുറിച്ചുള്ള പഠനത്തിനാണ് പുരസ്കാരം. അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞയും ചരിത്രകാരിയുമാണ് ക്ലോഡിയ. ഇപ്പോൾ ഹാർവാർഡ് സർവകലാശാലയിൽ സാമ്പത്തിക ശാസ്‍ത്ര വിഭാഗം ​പ്രഫസറാണ്.

സ്‍ത്രീ തൊഴിൽ ശക്തി, ലിംഗ ഭേദം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഗവേഷണം നടത്തിയിട്ടുണ്ട്. 2013-14 വർഷങ്ങളിൽ അമേരിക്കൻ ഇക്കണോമിക്സ് അസോസിയേഷൻ പ്രസിഡന്റായിരുന്നു ഇവർ. സാമ്പത്തിക നൊബേലിന് അർഹയാവുന്ന മൂന്നാമത്തെ വനിതയാണ് ​ക്ലോഡിയ.

ആല്‍ഫ്രഡ് നൊബേലിന്റെ സ്മരണക്കായി, സാമ്പത്തിക ശാസ്ത്രത്തിനുള്ള സ്വെറിജസ് റിക്‌സ്ബാങ്ക് പ്രൈസ് എന്ന് ഔദ്യോഗികമായി നാമകരണം ചെയ്തിട്ടുള്ളതാണ് പുരസ്‌കാരാം. ഒമ്പത് ലക്ഷം ഡോളറാണ് സമ്മാനത്തുക. 1969നും 2022നുമിടയിലായി 54 സാമ്പത്തിക നൊബേലാണ് സമ്മാനിച്ചത്. ഇതിനു മുമ്പ് ഇലിനോർ ഓസ്ട്രം(2009), എസ്തർ ഡഫ്ലോ(2019)എന്നിവരാണ് സാമ്പത്തിക നൊബേൽ നേടിയത്. 2022ൽ മൂന്നുപേരാണ് സാമ്പത്തിക നൊബേൽ പങ്കിട്ടത്.

Tags:    
News Summary - US Labour Economist Claudia Goldin Wins Nobel Prize In Economics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.