Posted On
date_range Updated On
date_range റഷ്യ യുക്രെയ്ൻ ആക്രമിച്ചാൽ തിരിച്ചടിക്കാൻ ഇന്ത്യ പിന്തുണക്കുമെന്ന് പ്രതീക്ഷ -യു.എസ്
വാഷിങ്ടൺ: റഷ്യ യുക്രെയ്ൻ ആക്രമിച്ചാൽ തിരിച്ചടിക്കാൻ ഇന്ത്യ പിന്തുണക്കുമെന്നാണ് പ്രതീക്ഷയെന്ന് യു.എസ്. അന്താരാഷ്ട്ര നിയമസംവിധാനത്തോട് പ്രതിജ്ഞാബദ്ധരായ ഇന്ത്യ റഷ്യക്കെതിരായ നീക്കത്തിൽ ഒപ്പമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെന്‍റ് വക്താവ് നെഡ് പ്രൈസ് അഭിപ്രായപ്പെട്ടു.
മെൽബണിൽ നടന്ന ക്വാദ് ഉച്ചകോടിയിൽ റഷ്യ-യുക്രെയ്ൻ വിഷയം ചർച്ചയായിരുന്നു. ഇന്ത്യ, ജപ്പാൻ, ആസ്ട്രേലിയ, യു.എസ് എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരാണ് ഉച്ചകോടിയിൽ പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.