ന്യൂയോർക്: യു.എസിൽ കുടിയേറ്റ തൊഴിലാളികൾക്കായുള്ള എച്ച് -1ബി വിസ ഫീസ് ലക്ഷം ഡോളറാക്കി ഉയർത്തിയ നടപടിയിൽ കുടുതൽ വ്യക്തത വരുത്തി ട്രംപ് ഭരണകൂടം.
ഉയർത്തിയ ഫീസ് ബാധകമാവുക പുതിയ അപേക്ഷകർക്കുമാത്രമായിരിക്കുമെന്നും നിലവിലെ വിസയുടെ സ്റ്റാറ്റസ് മാറ്റുന്നതിനും വിസാകാലാവധി ദീർഘിപ്പിക്കുന്നതിനും പുതിയ നിയമത്തിൽ ഇളവുണ്ടാകുമെന്നും യുനൈറ്റഡ് സ്റ്റേറ്റ്സ് സിറ്റിസൺഷിപ് ആൻഡ് ഇമിഗ്രേഷൻ സർവിസസ് (യു.എസ്.സി.ഐ.എസ്) മാർഗനിർദേശങ്ങളിൽ വ്യക്തമാക്കി.
സെപ്റ്റംബർ 19നായിരുന്നു വിസ ഫീസ് ഉയർത്തി ട്രംപിന്റെ ഉത്തരവ്. അതിനു മുമ്പ് അനുവദിച്ച വിസക്ക് പുതിയ ഫീസ് ബാധകമാകില്ല. അത്തരം വിസ കൈവശമുള്ളവർക്ക് രാജ്യത്തുനിന്ന് പുറത്തേക്ക് യാത്ര ചെയ്യുന്നതിനോ സ്വന്തം രാജ്യത്തുനിന്ന് യു.എസിലേക്ക് പ്രവേശിക്കുന്നതിനോ വിലക്കുണ്ടാവില്ല. സെപ്റ്റംബർ 21ന് മുമ്പ് വിസ സംബന്ധിച്ച പരാതി നൽകിയവർക്കും പുതിയ നിയമം ബാധകമാകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.