യു.എസും നാറ്റോയും മടങ്ങുന്ന അഫ്​ഗാനിൽ വിമാനത്താവളം കാക്കാൻ തുർക്കി എത്തുന്നു

കാബൂൾ: രണ്ടു പതിറ്റാണ്ടു നീണ്ട സൈനിക ഇടപെടൽ അവസാനിപ്പിച്ച്​ യു.എസും ​നാറ്റോയും ​അഫ്​ഗാനിസ്​താനിൽ നിന്ന്​ സൈനികരെ തിരിച്ചുവിളിക്കു​േമ്പാൾ പക​രമെത്തുന്നത്​ തുർക്കി. അഫ്​ഗാൻ തലസ്​ഥാനമായ കാബൂള​ിലെ ഹാമിദ്​ കർസായി അന്താരാഷ്​ട്ര വിമാനത്താവളത്തിന്‍റെ സുരക്ഷയാണ്​ തുർക്കിയുടെ മേൽനോട്ടത്തിലേക്ക്​ മാറുക. ഇതുസംബന്ധിച്ച്​ യു.എസ്​ പ്രസിഡന്‍റ്​ ജോ ബൈഡനും തുർക്കി പ്രസിഡന്‍റ്​ റജബ്​ ത്വയ്യിബ്​ ഉർദുഗാനും തമ്മിൽ ചർച്ച നടന്നതായി ബൈഡന്‍റെ ദേശീയ സുരക്ഷ ഉപദേഷ്​ടാവ്​ ജെയ്​ക്​ സുള്ളിവൻ പറഞ്ഞു.

സെപ്​റ്റംബർ 11നകം എല്ലാ സൈനികരെയും പിൻവലിക്കാനാണ്​ യു.എസ്​ നീക്കം. കാബൂൾ പരിസരത്തെ വിശാലമായ സൈനിക ക്യാമ്പായ ബഗ്​രാമിൽനിന്നും യു.എസ്​ പിന്മാറും. പിൻമാറ്റം നേരത്തെ ആരംഭിച്ചിട്ടുണ്ട്​. നാറ്റോക്കു ശേഷമുള്ള അഫ്​ഗാൻ ദൗത്യത്തിൽ പാകിസ്​താൻ, ഹംഗറി എന്നീ രാജ്യങ്ങളുടെ പിന്തുണ തുർക്കി തേടും.

ജപ്പാൻ, യു.എസ്​ എന്നിവ സഹകരിച്ച്​ 2001നു ശേഷം കാബൂളിൽ നിർമാണം പൂർത്തിയാക്കിയതാണ്​ കാബൂൾ വിമാനത്താവളം. രാജ്യത്തിന്‍റെ ഭാവി അന്താരാഷ്​ട്ര ബന്ധങ്ങളിൽ വിമാനത്താവളം ഏറെ നിർണായകമാകുമെന്നാണ്​ കണക്കുകൂട്ടൽ. ഇതുൾപെടെ അഫ്​ഗാൻ മണ്ണിലെ ഓരോ ഇഞ്ചും ഇനി നാട്ടുകാർ തന്നെ സംരക്ഷിക്കണമെന്ന്​ നേരത്തെ താലിബാൻ മുന്നറിയിപ്പ്​ നൽകിയിരുന്നു.

അതേ സമയം, അഫ്​ഗാനിൽ പുതിയ കാല സാഹചര്യം സുരക്ഷക്ക്​ അപകടമാണെന്ന യു.എസ്​ തിരിച്ചറിവാണ്​ പിന്മാറ്റത്തിലേക്ക്​ നയിച്ചതെന്ന്​ വിമർശനമുയർന്നിട്ടുണ്ട്​. 

Tags:    
News Summary - US entrusts Kabul airport’s security to Turkey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.