കോവിഡ് പ്രതിരോധം, സാമ്പത്തിക പുനരുജ്ജീവനം: ബൈഡന്‍റെ പദ്ധതി പ്രഖ്യാപനം നാളെ

വാഷിങ്ടൺ: കോവിഡ് പ്രതിരോധം, സാമ്പത്തിക പുനരുജ്ജീവനം തുടങ്ങിയവക്ക് ഊന്നൽ നൽകിയുള്ള ബൈഡന്‍റെ പുതിയ പദ്ധതി പ്രഖ്യാപനം നാളെ. തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കോവിഡ് പ്രതിരോധത്തിന് മുൻഗണന നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

പിന്നാലെ 12 അംഗ കർമസമിതിക്ക് ബൈഡനും വൈസ് പ്രസിഡന്‍റ് കമല ഹാരിസും രൂപം നൽകിയിരുന്നു. കർണാടകയിലെ മാണ്ഡ്യ മദ്ദൂരിലെ ഹള്ളിഗെരെയിൽ വേരുകളുള്ള മുൻ സർജൻ ജനറൽ വിവേക് മൂർത്തി, ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ കമ്മിഷണർ ഡേവിഡ‍് കെസ്‌ലർ, യേൽ സർവകലാശാല അസിസ്റ്റന്‍റ് പ്രഫസർ മാ‍ർസല ന്യുനസ് സ്മിത്ത് എന്നിവർ അധ്യക്ഷരായുള്ള ഉപദേശക സമിതി കഴിഞ്ഞദിവസം യോഗം ചേർന്നിരുന്നു.

ട്രംപ് ഒഴിവാക്കിയ വിദഗ്ധൻ ഡോ. ആന്‍റണി ഫൗച്ചിയുമായി കൂടിക്കാഴ്ച നടത്തുമെന്നു ബൈഡൻ നേരത്തേ പറഞ്ഞിരുന്നു. 

Tags:    
News Summary - US Election 2020: Biden to announce Covid-19, economic recovery plans tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.