പോണോഗ്രാഫി പഠന വിഷയമാക്കൻ ഒരുങ്ങി യു.എസിലെ വെസ്റ്റ്മിൻസ്റ്റർ കോളജ്. കോഴ്‌സ് സമയത്ത് വിദ്യാർത്ഥികൾ അവരുടെ അധ്യാപകർക്കൊപ്പം ഇരുന്ന് ഒരുമിച്ച് പോൺ സിനിമകൾ കാണുകയും അത് വിലയിരുത്തുകയും സാമൂഹിക പഠനങ്ങൾ നടത്തുകയും വേണം.
യു.എസ് നഗരമായ യൂട്ടയിലെ വെസ്റ്റ്മിൻസ്റ്റർ കോളജ് ആണ് ഇങ്ങനെ ഒരു കോഴ്സുമായി മുന്നോട്ടുവന്നിരിക്കുന്നതെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. 'ഫിലിം 3000' പ്രോഗ്രാമിന് കീഴിൽ വരുന്ന ഈ കോഴ്‌സിന് മൂന്ന് ക്രെഡിറ്റുകൾ ഉണ്ട്. വർഗം, വംശം, ലിംഗം എന്നിവയും ലൈംഗികതയും സംബന്ധിച്ച് വിദ്യാർത്ഥികളും അധ്യാപകരും ചർച്ച ചെയ്യുക എന്നതാണ് കോഴ്‌സിന്റെ ലക്ഷ്യം. ''അശ്ലീലത്തെക്കുറിച്ചുള്ള കോഴ്‌സ് സാമൂഹിക പ്രശ്നങ്ങൾ വിശകലനം ചെയ്യാനുള്ള അവസരമാണ്'' എന്നാണ് കോളജ് അധികൃതർ പറയുന്നത്.
വിവാദ വിഷയങ്ങളെക്കുറിച്ച് ഗൗരവമായ അന്വേഷണത്തിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് തീരുമാനിക്കാൻ ഈ പോണോഗ്രാഫി കോഴ്‌സ് വിദ്യാർത്ഥികളെ സഹായിക്കുമെന്ന് കോളജ് മാനേജ്‌മെന്റ് വിശ്വസിക്കുന്നു. എന്നാൽ, ഒരു ക്ലാസായി ഒരുമിച്ച് അശ്ലീലം കാണുന്നത് "തികച്ചും വെറുപ്പുളവാക്കുന്നതാണ്" എന്ന് കോളജ് അധികൃതർ ചില കോണുകളിൽ നിന്ന് വിമർശനം നേരിട്ടിട്ടുണ്ട്. 2022-2023 അധ്യയന വർഷത്തിൽ പോൺ ക്ലാസ് തുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.