ട്രം​പി​ന്റെ മ​ന​സ്സി​ലെ​ന്താ​ണ്?

ഇ​റാ​നി​ൽ ഭ​ര​ണ​മാ​റ്റം പ്ര​ഖ്യാ​പി​ച്ച് ഓ​പ​റേ​ഷ​ൻ എ​പി​ക് ഫ്യൂ​രി എ​ന്ന പേ​രി​ൽ തു​ട​ങ്ങി​യ ആ​ക്ര​മ​ണം ഒ​രു മാ​സം പി​ന്നി​ട്ടി​രി​ക്കു​ന്നു. യു.​എ​സ്-​ഇ​സ്രാ​യേ​ൽ സം​യു​ക്ത ദൗ​ത്യ​ത്തി​ന്റെ ആ​ദ്യ ദി​ന​ങ്ങ​ളി​ൽ, ല​ക്ഷ്യം നേ​ടും​വ​രെ പി​ന്തി​രി​യി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യ യു.​എ​സ് പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പ് പ​ക്ഷേ, ഒ​രാ​ഴ്ച​യാ​യി പി​ന്മാ​റ്റ സൂ​ച​ന​യാ​ണ് ന​ൽ​കു​ന്ന​ത്. മാ​ർ​ച്ച് 21ന്, ​ഇ​റാ​ന്റെ ഊ​ർ​ജ നി​ല​യ​ങ്ങ​ൾ ല​ക്ഷ്യ​മാ​ക്കി ആ​​ക്ര​മ​ണം ക​ടു​പ്പി​ക്കു​മെ​ന്ന് പ​റ​ഞ്ഞ ട്രം​പ് ര​ണ്ട് ദി​വ​സം ക​ഴി​ഞ്ഞ​പ്പോ​ൾ നി​ല​പാ​ട് മാ​റ്റി. ഇ​റാ​നു​മാ​യി ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ആ​ക്ര​മ​ണം അ​ഞ്ച് ദി​വ​സ​ത്തേ​ക്ക് നി​ർ​ത്തി​വെ​ക്കു​ന്നു​വെ​ന്ന് ​അ​ദ്ദേ​ഹം പ്ര​ഖ്യാ​പി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം, വെ​ടി​നി​ർ​ത്ത​ൽ പി​ന്നെ​യും 10 ദി​വ​സം കൂ​ടി നീ​ട്ടി. ച​ർ​ച്ച ന​ല്ല​നി​ല​യി​ൽ മു​ന്നോ​ട്ടു​പോ​കു​ന്നു​​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പു​തി​യ പ്ര​സ്താ​വ​ന. സ​ഖ്യ​ക​ക്ഷി​യാ​യ ഇ​സ്രാ​യേ​ൽ ഇ​റാ​നി​ൽ ക​ന​ത്ത ആ​​ക്ര​മ​ണം ന​ട​ത്തു​മ്പോ​ഴാ​ണ് ട്രം​പി​ന്റെ സ​മാ​ധാ​ന നീ​ക്കം.

യുദ്ധമോ സമാധാനമോ?

സ​മാ​ധാ​ന നീ​ക്ക​ത്തി​നി​ട​യി​ലും ട്രം​പ് യു​ദ്ധ​ത്തി​ന് കോ​പ്പു​കൂ​ട്ടു​ക​യാ​ണ്. അ​തി​ന്റെ ഭാ​ഗ​മാ​യി​ട്ടാ​ണ് പ​തി​നാ​യി​രം സൈ​നി​ക​രെ​ക്കൂ​ടി പ​ശ്ചി​മേ​ഷ്യ​യി​ലേ​ക്ക് അ​യ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ട്രം​പ് ഇ​റാ​നി​ൽ ക​ര​യു​ദ്ധ​ത്തി​നൊ​രു​ങ്ങു​ന്ന​തി​ന്റെ സൂ​ച​ന​യാ​യി ഇ​തി​നെ വ്യാ​ഖ്യാ​നി​ക്കു​ന്ന​വ​രു​ണ്ട്. ഖാ​ർ​ഗ് ദ്വീ​പ് ഉ​ൾ​പ്പെ​ടെ ഇ​റാ​ന്റെ വ​ൻ എ​ണ്ണ ശേ​ഖ​ര​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യാ​ണ​ത്രെ ഈ ​നീ​ക്ക​ത്തി​ന്റെ ല​ക്ഷ്യം. വി​പു​ല​മാ​യൊ​രു സൈ​നി​ക നീ​ക്ക​ത്തി​നു​ള്ള മു​ന്നൊ​രു​ക്ക​മാ​ണ് ഈ ​വെ​ടി​നി​ർ​ത്ത​ൽ എ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. ക​ര​യു​ദ്ധം ആ​രം​ഭി​ച്ചാ​ൽ, ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ ല​ക്ഷ്യ​മാ​ക്കി​യു​ള്ള ഇ​റാ​ന്റെ പ്ര​ത്യാ​ക്ര​മ​ണം യു.​എ​സി​നും ന​ഷ്ട​മാ​ണ് വ​രു​ത്തു​ക. അ​പ്പോ​ൾ, പു​തി​യ സൈ​നി​ക വി​ന്യാ​സ​ത്തി​ന് പി​ന്നിൽ ഇ​റാ​നെ സ​മ്മ​ർ​ദ​ത്തി​ലാ​ക്കാ​നാ​കാം എന്ന് നിരീക്ഷിക്കുന്നവരുമുണ്ട്. ഇ​റാ​ന്റെ പ്ര​ത്യാ​ക്ര​മ​ണ സാ​ധ്യ​ത മു​ൻ​കൂ​ട്ടി ക​ണ്ട് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ​ക്ക് സു​ര​ക്ഷ​യൊ​രു​ക്കാ​നു​മാ​കാം. അ​തെ​ന്താ​യാ​ലും, ട്രം​പി​ന്റെ ദ്വി​മു​ഖ നീ​ക്കം വി​ഷ​യ​ത്തെ കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​മാ​ക്കു​ക​യാ​ണ്.

ജാ​ഗ്ര​ത​യോ​ടെ ഇ​റാ​ൻ

ട്രം​പി​ന്റെ നീ​ക്ക​ങ്ങ​ളെ ജാ​ഗ്ര​ത​യോ​ടെ​യാ​ണ് ഇ​റാ​നും സ​മീ​പി​ക്കു​ന്ന​ത്. അ​തി​ന്റെ ഭാ​ഗ​മാ​യി​ട്ടാ​ണ് ഹു​ർ​മു​സി​ൽ അ​വ​ർ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ഇ​പ്പോ​ൾ പ​റ​ഞ്ഞു​കേ​ൾ​ക്കു​ന്ന സ​മാ​ധാ​ന ച​ർ​ച്ച​ക​ളോ​ട് പൂ​ർ​ണ​മാ​യി സ​ഹ​ക​രി​ക്കാ​ത്ത​തും ഇ​തേ കാ​ര​ണ​ത്താ​ലാ​ണ്. ഇ​തി​നു​പു​റ​മെ, ഇ​റാ​ന്റെ വി​നാ​ശ​കാ​രി​ക​ളാ​യ ആ​യു​ധ​ങ്ങ​ൾ ഇ​പ്പോ​ഴും അ​വ​ർ പു​റ​ത്തെ​ടു​ത്തി​ട്ടി​ല്ല എ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. 2025 മേ​യി​ൽ ഇ​റാ​ൻ അ​വ​ത​രി​പ്പി​ച്ച ഖാ​സിം ബാ​സി​ൽ മി​സൈ​ലി​ന് 500 കി.​ഗ്രാം ഭാ​ര​മു​ള്ള ആ​യു​ധം വ​ഹി​ക്കാ​ൻ ശേ​ഷി​യു​ണ്ട്. ഇ​തി​ന്റെ പ്ര​യാ​ണ​ത്തെ ഇ​ല​ക്ട്രോ​ണി​ക് വാ​ർ​ഫ​യ​ർ സം​വി​ധാ​ന​ങ്ങ​ളി​ലൂ​ടെ ത​ട​സ്സ​പ്പെ​ടു​ത്താ​ൻ സാ​ധി​ക്കു​ക​യു​മി​ല്ല. ഇ​ത്തി​മാ​ദ്, ഫ​ത്താ​ഹ്, റ​അ്ദ് തു​ട​ങ്ങി​യ മി​സൈ​ലു​ക​ളും ഇ​തു​വ​രെ​യും ഇ​റാ​ൻ പ്ര​യോ​ഗി​ച്ചി​ട്ടി​ല്ല. ചു​രു​ങ്ങി​യ ദൂ​ര​പ​രി​ധി​യി​ൽ അ​തി​വേ​ഗം ദി​ശ​മാ​റ്റാ​ൻ ക​ഴി​യു​ന്ന ആ​യു​ധ​വാ​ഹി​നി​ക​ളാ​ണി​വ​യെ​ല്ലാം. ഇ​ത്ര​യും ദി​വ​സം ഇ​വ​യൊ​ന്നും എ​ന്തു​കൊ​ണ്ട് പ്ര​യോ​ഗി​ച്ചി​​ല്ല എ​ന്ന​ത് പ​ല​രും ഉ​യ​ർ​ത്തു​ന്ന ചോ​ദ്യ​മാ​ണ്. പൂ​ർ​ണ സ​ജ്ജ​മ​ല്ലാ​ത്ത​താ​കാം കാ​ര​ണ​മെ​ന്ന് വി​ല​യി​രു​ത്ത​പ്പെ​ടു​മ്പോ​ൾ, ഒ​രു വി​ഭാ​ഗം യു​ദ്ധ​കാ​ര്യ വി​ദ​ഗ്ധ​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത് അ​വ ക​ര​യു​ദ്ധ​മു​ണ്ടാ​യാ​ൽ പ്ര​യോ​ഗി​ച്ചേ​ക്കാം എ​ന്നാ​ണ്. ഈ ​സാ​ധ്യ​ത സ​ഖ്യ സൈ​ന്യ​വും ത​ള്ളി​ക്ക​ള​യു​ന്നി​ല്ല.

ത​ക​ർ​ന്ന​ത് നൂ​റി​ല​ധി​കം ച​രി​ത്ര​ശേ​ഷി​പ്പു​ക​ൾ

തെ​ഹ്റാ​ൻ: ഇ​റാ​നി​ൽ 28 ദി​വ​സം പി​ന്നി​ട്ട യു.​എ​സ്-​ഇ​​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്ന​ത് നൂ​റി​ല​ധി​കം ച​രി​ത്ര സ്മാ​ര​ക​ങ്ങ​ൾ. തെ​ഹ്റാ​നി​ലെ ക​ൾ​ച്ച​റ​ൽ ഹെ​റി​റ്റേ​ജ് ക​മ്മി​റ്റി​യു​ടെ റി​പ്പോ​ർ​ട്ട് പ്ര​കാ​രം 120 പൈ​തൃ​ക കെ​ട്ടി​ട​ങ്ങ​ൾ ത​ക​ർ​ക്ക​പ്പെ​ട്ടു. ഇ​തി​ൽ ഭൂ​രി​ഭാ​ഗ​വും യു​നെ​സ്കോ​യു​ടെ പൈ​തൃ​ക പ​ട്ടി​ക​യി​ലു​ള്ള​താ​ണ്. യു​നെ​സ്കോ​യു​ടെ പ​ട്ടി​ക​യി​ൽ ഇ​സ്ഫ​ഹാ​നി​ലെ 130ല​ധി​കം സ്മാ​ര​ക​ങ്ങ​ളു​ണ്ട്. 

Tags:    
News Summary - What's on Trump's mind?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.