വാഷിങ്ടൺ: യു.എസിൽ നവവധുവിനെ കൊലപ്പെടുത്തിയതിന് ഭർത്താവായ സൈനികനെ അറസ്റ്റ് ചെയ്തു. ഭാര്യയെ വെടിവെച്ചു കൊന്ന് മൃതദേഹം ഓവുചാലിൽ ഒഴുക്കിയ സംഭവത്തിലാണ് 21വയസുള്ള സാരിയസ് ഹിൽഡബ്രാൻഡ് അറസ്റ്റിലായത്. കൊലപാതകത്തിനു ശേഷം ഭാര്യ സരിയയുടെ വേർപാടിനെ കുറിച്ച് ഇയാൾ വേദന നിറഞ്ഞ കുറിപ്പ് പങ്കുവെക്കുകയും ചെയ്തിരുന്നു.
ആഗസ്റ്റ് ആറു മുതലാണ് സാറയെ കാണാതായത്. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ഓവുചാലിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. സരിയയെ അവസാനമായി കണ്ട വ്യക്തി സാരിയസ് ആണ്. ഭാര്യയെ കാണാതായെന്നും എന്തെങ്കിലും വിവരം ലഭിക്കുന്നവർ അറിയിക്കണമെന്നും സൂചിപ്പിച്ച് ഇയാൾ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു.
മകളുടെ കൊലപാതകത്തിന് പിന്നിൽ സാരിയസ് ആണെന്നറിഞ്ഞപ്പോൾ ഞെട്ടിപ്പോയെന്ന് സരിയയുടെ അമ്മ പ്രതികരിച്ചു. മകളെ കണ്ടെത്താനായി അയാൾ എല്ലായിടത്തും തിരച്ചിൽനടത്തിയിരുന്നു. നിരവധി തവണ അയാൾ ഞങ്ങളെ കളിപ്പിച്ചു.-അവർ പറഞ്ഞു. കൊലപാതക കാരണം വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.