യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറും
ലണ്ടൻ: എ.ഐ ഉൾപ്പെടെ മേഖലകളിൽ പങ്കാളിത്തം ഊട്ടിയുറപ്പിക്കുന്നതിന് അമേരിക്കയും ബ്രിട്ടനും തമ്മിൽ ടെക്നോളജി സഹകരണ കരാറിൽ ഒപ്പുവെച്ചു. ബ്രിട്ടീഷ് സന്ദർശനത്തിനെത്തിയ പ്രസിഡന്റ് ഡോണൾഡ് ട്രംപും പ്രധാനമന്ത്രി കെയർ സ്റ്റാർമറുമാണ് കരാറിൽ ഒപ്പുവെച്ചത്.
നിർമിത ബുദ്ധി (എ.ഐ), ക്വാണ്ടം കമ്പ്യൂട്ടിങ്, ആണവോർജം തുടങ്ങിയ മേഖലകളിലെ സഹകരണം ലക്ഷ്യമിട്ടുള്ളതാണ് ‘ടെക് പ്രോസ്പെരിറ്റി കരാർ’. ഇതോടൊപ്പം, നിരവധി യു.എസ് ടെക് കമ്പനികൾ ബ്രിട്ടനിൽ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ചു. 3000 കോടി ഡോളറിെന്റ നിക്ഷേപമാണ് മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചത്. അടുത്ത രണ്ട് വർഷത്തിനകം എ.ഐ മേഖലയിൽ 680 കോടി ഡോളറിെന്റ നിക്ഷേപം നടത്തുമെന്ന് ഗൂഗ്ൾ പ്രഖ്യാപിച്ചു.
ബ്രിട്ടനിൽ 1100 കോടി പൗണ്ട് ചെലവിൽ എ.ഐ കേന്ദ്രം സ്ഥാപിക്കുമെന്ന് യു.എസ് ടെക് ഭീമനായ എൻവിഡിയ ചീഫ് എക്സിക്യൂട്ടിവ് ജെൻസെൻ ഹുവാങ് പറഞ്ഞു. യു.കെയിലെ എ.ഐ കമ്പനിയായ എൻസ്കേൽ, അമേരിക്കൻ ഐ.ടി കമ്പനി കോർവീവ് എന്നിവയുമായി സഹകരിച്ചാണ് എ.കെ കേന്ദ്രം സ്ഥാപിക്കുന്നത്. യൂറോപ്പിലെ ഏറ്റവും വലിയ എ.ഐ കേന്ദ്രമായിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.