മഹ്സ അമീനിയുടെ മരണത്തിന് ഒരു വർഷം: ഇറാനെതിരെ ഉപരോധവുമായി യു.എസും ബ്രിട്ടനും

വാഷിങ്ടൺ: പ്രതിഷേധങ്ങൾ അടിച്ചമർത്തുന്നതിൽ പങ്കുണ്ടെന്ന് ആരോപിച്ച് നിരവധി ഇറാൻ ഉദ്യോഗസ്ഥർക്കും സ്ഥാപനങ്ങൾക്കും അമേരിക്കയും ബ്രിട്ടനും ഉപരോധം ഏർപ്പെടുത്തി.

ധാർമിക പൊലീസ് കസ്റ്റഡിയിലെടുത്ത കുർദിഷ് ഇറാനിയൻ വനിത മഹ്സ അമീനി മരിച്ചതിനെ തുടർന്നാണ് ഇറാനിൽ വ്യാപക പ്രക്ഷോഭം അരങ്ങേറിയത്. സർക്കാർ വിരുദ്ധ പ്രക്ഷോഭം മാസങ്ങൾ നീണ്ടുനിന്നിരുന്നു.

22കാരി മഹ്‌സ അമീനിയുടെ മരണത്തിന് ഒരു വർഷം തികയുന്നതിന്‍റെ തലേന്നാണ് ഉപരോധ നടപടി. ഇരുരാജ്യങ്ങളും ഒപ്പിട്ട കരാർ പ്രകാരം യുഎസും ഇറാനും തടവുകാരെ ഈ ആഴ്ച കൈമാറുമെന്ന് പ്രതീക്ഷിക്കുന്നതിനിടെയാണ് ഉപരോധ പ്രഖ്യാപനം.

Tags:    
News Summary - US and UK issue sanctions on Iran one year on from Mahsa Amini death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.