വയറുവേദനയുമായി ശുചിമുറിയിൽ പോയി കുഞ്ഞിന് ജന്മം നൽകി യൂനിവേഴ്സിറ്റി വിദ്യാർത്ഥിനി

വയറുവേദനയെ തുടർന്ന് ശുചിമുറിയിൽ കയറിയ സർവകലാശാല വിദ്യാർത്ഥിനിയായ 20കാരി ആൺകുഞ്ഞിന് ജൻമം നൽകി. ബ്രിട്ടനിലെ സതാംപ്ടൺ യൂനിവേഴ്സിറ്റി വിദ്യാർത്ഥിനിയാണ് ശുചിമുറിയിൽ കുഞ്ഞിന് ജൻമം നൽകിയത്. താൻ ഗർഭിണിയാണെന്ന് അറിയില്ലായിരുന്നു എന്നാണ് പെൺകുട്ടി പറഞ്ഞതെന്ന് 'ദി ഇൻഡിപെൻഡന്റ്' റിപ്പോർട്ട് ചെയ്യുന്നു.

ഇൻഡിപെൻഡന്റ് പറയുന്നതനുസരിച്ച്, ബ്രിസ്റ്റോളിൽ നിന്നുള്ള ചരിത്ര-രാഷ്ട്രീയ വിദ്യാർത്ഥിനിയാണ് മിസ് ഡേവിസ്. ഇപ്പോൾ സതാംപ്ടൺ സർവകലാശാലയിൽ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയാണ്. ജൂൺ 11നാണ് സംഭവം. "അവൻ ജനിച്ചപ്പോൾ അത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഘാതമായിരുന്നു. ഞാൻ ആദ്യം സ്വപ്നം കാണുകയാണെന്ന് ഞാൻ കരുതി" -പെൺകുട്ടി വെളിപ്പെടുത്തിയതായി ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്യുന്നു.

"അവൻ കരയുന്നത് കേൾക്കുന്നതുവരെ എന്താണ് സംഭവിച്ചതെന്ന് എനിക്ക് മനസ്സിലായില്ല. പ്രാരംഭ ഞെട്ടലിൽ നിന്ന് കരകയറാനും അവനുമായി പൊരുത്തപ്പെടാനും ബന്ധം സ്ഥാപിക്കാനും കുറച്ച് സമയമെടുത്തു. പക്ഷേ ഇപ്പോൾ ഞാൻ സന്തോഷവതിയാണ്" -പെൺകുട്ടി പറഞ്ഞു. 

Tags:    
News Summary - University Student In UK Goes To Toilet With Stomach Pain, Gives Birth To Baby

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.