വാഷിങ്ടൺ: കോവിഡ് വാക്സിൻ എടുക്കണമെന്ന നിർദേശം പാലിക്കാത്തതിനെ തുടർന്ന് പ്രമുഖ യൂനിവേഴ്സിറ്റി വിദ്യാർഥികളെ പുറത്താക്കി. യു.എസിലെ വിർജീനിയ യൂനിവേഴ്സിറ്റിയാണ് കടുത്ത നടപടി സ്വീകരിച്ചത്. 2021-22 അക്കാദമിക വർഷം എല്ലാ വിദ്യാർഥികളും വാക്സിൻ സ്വീകരിച്ചിരിക്കണമെന്നാണ് നിർദേശം. എന്നാൽ, ഇത്രയും വിദ്യാർഥികൾ അത് പൂർത്തിയാക്കാത്തതാണ് തടസ്സമായത്. 49 പേർ ഇതിനകം മറ്റു നടപടികൾ പൂർത്തിയാക്കിയവരാണ്. അവശേഷിച്ചവർ ഇനിയും നടപടികൾ സ്വീകരിച്ചിട്ടില്ല. ഇത്രയും പേർക്ക് നിർദിഷ്ട സമയത്തിനകം പൂർത്തിയാക്കാനായില്ലെങ്കിൽ തുടർ പഠനം സാധ്യമാകില്ല.
യൂനിവേഴ്സിറ്റിയിൽ 96.6 ശതമാനം വിദ്യാർഥികളും ഇതിനകം വാക്സിനേഷൻ പൂർത്തിയാക്കിയതായി അധികൃതർ പറയുന്നു. അല്ലാത്തവരുടെ പ്രവേശനവും തുടർപഠനവും മുടങ്ങുമെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.