താലിബാൻ സർക്കാറിലെ മന്ത്രി ഖൈറുല്ലാ ഖൈർക്വയുമായി യു.എൻ പ്രത്യേക പ്രതിനിധി ഡെബോറ ലയോൻസ്​ ചർച്ച നടത്തുന്നു

താലിബാനുമായി യു.എൻ പ്രതിനിധിയുടെ ചർച്ച; അഫ്​ഗാൻ ജനതക്കായി അന്താരാഷ്​ട്ര സമൂഹവുമായി സഹകരിക്കാൻ ധാരണ

കാബൂൾ: ഐക്യരാഷ്​ട്ര സഭയുടെ പ്രത്യേക പ്രതിനിധി ഡെബോറ ലയോൻസിന്‍റെ നേതൃത്വത്തിൽ​ താലിബാനുമായി ചർച്ച നടത്തി. താലിബാൻ സർക്കാറിലെ സാംസ്​കാരിക വകുപ്പ്​ മന്ത്രി ഖൈറുല്ലാ ഖൈർക്വയുമായാണ്​ യു.എൻ സംഘം ചർച്ച നടത്തിയ്​. അഫ്​ഗാൻ ജനതയുടെ സുരക്ഷക്കും സ്​ഥിരതയു​ള്ള അഫ്​ഗാനു വേണ്ടിയും അന്താരാഷ്​ട്ര സമൂഹവും താലിബാനും ഒരുമിച്ച്​ പ്രവർത്തിക്കാവുന്ന മേഖലകൾ കണ്ടെത്തേണ്ട ആവശ്യകത ചർച്ചയിൽ ഇരു വിഭാഗത്തിനും ബോധ്യപ്പെട്ടതായി യു.എൻ സംഘം അറിയിച്ചു.

അഫ്​ഗാൻ ജനതക്ക്​ സഹായം സാധ്യമാക്കുന്നതിന്​ അന്താരാഷ്​ട്ര സമൂഹത്തിന്‍റെ പിന്തുണ ഉറപ്പാക്കേണ്ടതിന്‍റെ ആവശ്യകത ചർച്ചയിൽ താലിബാന്​ ബോധ്യപ്പെട്ടതായും യു.എൻ സംഘം അറിയിച്ചു. അഫ്​ഗാന്‍റെ സ്​ഥിരതക്കും വികസനത്തിനും അന്താരാഷ്​ട്ര സമഹവും താലിബാനും ധാരണാമേഖലകൾ വികസിപ്പിക്കണമെന്നും അഫ്​ഗാനിലെ യു.എൻ പ്രത്യേക ദൗത്യം (യു.എൻ.എ.എംഎ) അറിയിച്ചു.

അഫ്​ഗാൻ പ്രസിഡന്‍റായിരുന്ന ഹാമിദ്​ കർസായിയുമായി യു.എൻ പ്രത്യേക പ്രതിനിധി ഡെബോറ ലയോൻസ്​ കഴിഞ്ഞമാസം ചർച്ച നടത്തിയിരുന്നു. അഫ്​ഗാൻ ജനതക്ക്​ മാനുഷിക സഹായങ്ങൾ ഉറപ്പാക്കുന്നതിന്‍റെ സാധ്യതകൾ ആരായുകയാണ്​ ചർച്ചകളുടെ ലക്ഷ്യമെന്ന്​ ഡെബോറ ചൂണ്ടികാട്ടിയിരുന്നു. അഫ്​ഗാനിൽ താലിബാൻ അധികാരത്തിലേറിയതിന്​ ശേഷമുള്ള സാഹചര്യങ്ങളാണ്​ യു.എൻ സംഘം പരിശോധിക്കുന്നത്​.

അഫ്​ഗാനിൽ സാമൂഹിക-സാമ്പത്തിക ദുരന്തം പടിവാതിൽക്കലാണെന്ന്​ യൂറോപ്യൻ യൂണിയന്‍റെ വിദേശനയ ചുമതലയുള്ള ജോസഫ്​ ബോറൽ പറഞ്ഞത്​ കഴിഞ്ഞ ദിവസമാണ്​. മേഖലയുടെ സ്​ഥിരതക്കും അന്താരാഷ്​ട്ര സുരക്ഷക്ക്​ തന്നെയും ഭീഷണിയാകുന്ന തരത്തിൽ അത്​ വളരാനുള്ള സാധ്യതയും അദ്ദേഹം ചൂണ്ടികാട്ടിയിരുന്നു.

Tags:    
News Summary - UN special envoy meets with Taliban minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.