കാബൂളിൽ രക്ഷാപ്രവർത്തന​ത്തിനെത്തിയ ഉക്രൈൻ വിമാനം റാഞ്ചിയെന്ന്​

കാബൂൾ: അഫ്​ഗാനിസ്​താനിൽ രക്ഷാപ്രവർത്തനത്തിനെത്തിയ ഉക്രൈൻ വിമാനം റാഞ്ചിയെന്ന്​ റിപ്പോർട്ട്​. ചൊവ്വാഴ്ചയാണ്​ ആളുകൾ ഒഴിപ്പിക്കനായി വിമാനം കാബൂളിലെത്തിയത്​. റഷ്യൻ വാർത്ത ഏജൻസിയായ താസാണ്​ വാർത്ത റിപ്പോർട്ട്​ ചെയ്​തത്​. ഉക്രൈൻ വിദേശകാര്യ സഹമന്ത്രി യേവഗ്​നയ യെനിനെ ഉദ്ധരിച്ചാണ്​ റിപ്പോർട്ട്​. എന്നാൽ, വാർത്ത ഉക്രൈൻ നിഷേധിച്ചു.

വിമാനം അജ്ഞാതർ തട്ടിയെടുക്കുകയായിരുന്നു. ആയുധാരികളാണ്​ വിമാനം തട്ടിയെടുത്തതിന്​ പിന്നിൽ. വിമാനം ഇറാനിലെത്തിച്ചെന്ന്​ സംശയിക്കുന്നതായി വിദേശകാര്യ സഹമന്ത്രി പറഞ്ഞതായാണ്​ റിപ്പോർട്ട്​. വിമാനം തിരികെയെത്തിക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്​തമാക്കി.

അതേസമയം, വിമാനം ഇറാനിലെത്തിച്ചുവെന്ന വാർത്തകൾ ഇറാനും നിഷേധിച്ചിട്ടുണ്ട്​. തെഹ്​റാനിൽ നിന്നും ഇന്ധനം നിറച്ചതിന്​ ശേഷം കീവിലേക്ക്​ വിമാനം പറന്നുവെന്നാണ്​ ഇറാൻ നൽകുന്ന വിശദീകരണം.

Tags:    
News Summary - Ukrainian plane hijacked in Kabul, Russian media reports, Kiev denies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.