യുക്രെയ്നിൽ ഹെലികോപ്ടർ തകർന്ന് ആഭ്യന്തര മന്ത്രിയടക്കം 16 പേർ മരിച്ചു

കിയവ്: ഹെലികോപ്ടർ അപകടത്തിൽ യുക്രെയ്നിൽ ആഭ്യന്തര മ​ന്ത്രിയടക്കം 16 പേർമരിച്ചു. കിയവിലെ ക്വിന്റർഗാർട്ടനു സമീപമാണ് ഹെലികോപ്ടർ തകർന്നു വീണത്. ആഭ്യന്തരമന്ത്രി ഡെനിസ് മൊണാസ്റ്റിർസ്കി(42), അദ്ദേഹത്തിന്റെ ഉപ മന്ത്രി യെവ്ജനി യെനിൻ എന്നിവരാണ് മരിച്ചത്.

മരിച്ചവരിൽ രണ്ട് കുട്ടികളുമുണ്ട്.  അപകടത്തിൽ പരിക്കേറ്റ 10 കുട്ടികളടക്കം 22 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിന്റെ കാരണം വ്യക്തമല്ല.

യുക്രൈൻ പ്രസിഡന്റ് സെലൻസ്‌കിയുടെ മന്ത്രിസഭയിലെ പ്രധാനപ്പെട്ട അംഗമായിരുന്നു മൊണാസ്റ്റിർസ്കി. 2022 ഫെബ്രുവരിയിൽ തുടങ്ങിയ റഷ്യൻ അധിനിവേശത്തിൽ പരിക്കേറ്റവരെയും കൊല്ലപ്പെട്ടവരെയും കുറിച്ച് പൊതുജനങ്ങളെ അറിയിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച വ്യക്തി കൂടിയായിരുന്നു അദ്ദേഹം.

Tags:    
News Summary - Ukraine Minister among 16 dead in chopper crash near kindergarten

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.