ലണ്ടൻ: യു.കെയിൽ ബോറിസ് ജോൺസണ് പിൻഗാമിയായി ആര് പ്രധാനമന്ത്രിയാകും എന്ന കാര്യത്തിൽ സെപ്റ്റംബർ അഞ്ചിന് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. ഭരണകക്ഷിയായ കൺസർവേറ്റിവ് പാർട്ടിയാണ് തീരുമാനം അറിയിക്കുക. നേതൃത്വത്തിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ സമയക്രമം കഴിഞ്ഞ ദിവസം കൺസർവേറ്റീവ് എം.പിമാരുടെ സമിതി പുറത്തിറക്കി. ചൊവ്വാഴ്ചയായിരുന്നു നാമനിർദേശം സമർപ്പിക്കാനുള്ള ദിവസം.
ഇന്ത്യയിൽ വേരുള്ള ഋഷി സുനക്, വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് ഉൾപ്പെടെ നിലവിൽ 11 പേരാണ് മത്സരത്തിന് താൽപര്യം അറിയിച്ചത്. ഏറ്റവും പെട്ടെന്ന്, പ്രശ്നങ്ങളില്ലാതെ തെരഞ്ഞെടുപ്പ് നടപടി പൂർത്തിയാക്കുന്നതിലാണ് ശ്രദ്ധയെന്ന് എം.പിമാരുടെ സമിതി അധ്യക്ഷൻ ഗ്രഹാം ബ്രാഡി പറഞ്ഞു.
കൺസർവേറ്റിവ് പാർട്ടിയുടെ 358 എം.പിമാരിൽ പലരും തങ്ങൾ ആരെ പിന്തുണക്കും എന്ന് ഇതുവരെ അറിയിച്ചിട്ടില്ല. വരും ആഴ്ചകളിൽ ഇക്കാര്യത്തിൽ വ്യക്തത വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.