ഗസ്സക്ക് സഹായവുമായി ബ്രിട്ടനും; ആദ്യഘട്ടത്തിൽ എയർഡ്രോപ്പ് ചെയ്തത് 10 ടൺ ഭക്ഷ്യവസ്തുകൾ

ഗസ്സ: ഇസ്രായേൽ ഉപരോധത്തിലും യുദ്ധത്തിലും വലയുന്ന ഗസ്സയിലെ ജനതക്ക് സഹായഹസ്തവുമായി ബ്രിട്ടനും. ആദ്യഘട്ടമായി 10 ടൺ ഭക്ഷ്യവസ്തുകൾ എയർഡ്രോപ്പ് ചെയ്തു. ഇതാദ്യമായാണ് ബ്രിട്ടൻ ഗസ്സയിൽ എയർഡ്രോപ്പ് ചെയ്യുന്നത്.

റോയൽ എയർഫോഴ്‌സ് വിമാനത്തിൽ തിങ്കളാഴ്ചയാണ് ഭക്ഷണസാധനങ്ങൾ വിതരണം ചെയ്തത്. വെള്ളം, അരി, പാചക എണ്ണ, ഭക്ഷ്യ മാവ്, ടിൻ സാധനങ്ങൾ, ബേബി ഫുഡ് എന്നിവ ഗസ്സയുടെ വടക്കൻ തീരപ്രദേശത്ത് നൽകി. സഹയാവസ്തുക്കളുമായി ജോർദാനിലെ അമ്മാനിൽ നിന്നാണ് RAF A400M വിമാനം പറന്നുയർന്നതെന്ന് യു.കെ പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഗസ്സയിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്ന രക്ഷാസമിതി പ്രമേയത്തെ യു.കെ പിന്തുണച്ച അതേ ദിവസമാണ് എയർഡ്രോപ്പ് നടത്തിയത്.

ഗ​സ്സ​യി​ൽ അ​ടി​യ​ന്ത​ര വെ​ടി​നി​ർ​ത്ത​ലിന് ആഹ്വാനം ചെയ്യുന്ന പ്ര​മേ​യം ബ്രിട്ടൻ ഉൾപ്പെടെ 14 രാജ്യങ്ങൾ പിന്തുണച്ചിരുന്നു. അമേരിക്ക വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നതോടെ യു.​എ​ൻ ര​ക്ഷാ​സ​മി​തി പ്രമേയം പാ​സാ​ക്കി. റ​മ​ദാ​നി​ൽ വെടിനിർത്താനും ഹ​മാ​സ് ത​ട​വി​ലാ​ക്കി​യ എ​ല്ലാ ബ​ന്ദി​ക​ളെ​യും അ​ടി​യ​ന്ത​ര​മാ​യി നി​രു​പാ​ധി​കം വി​ട്ട​യ​ക്കാ​നും പ്ര​മേ​യം ആ​വ​ശ്യ​പ്പെ​ടു​ന്നു.

ഇസ്രായേലിന് അനുകൂലമായി ഇ​തു​വ​രെ​യും തു​ട​ർ​ന്ന നി​ല​പാ​ട് മാ​റ്റി യു.​എ​സ് വീ​റ്റോ ചെ​യ്യാ​തെ വി​ട്ടു​നി​ൽക്കുകയായിരുന്നു. ഇതോ​ടെ​യാ​ണ് 15 സ്ഥി​രാം​ഗ​ങ്ങ​ളി​ൽ 14 പേ​രു​ടെ​യും പി​ന്തു​ണ​യോ​ടെ ഗ​സ്സ വെ​ടി​നി​ർ​ത്ത​ൽ പ്ര​മേ​യം ആ​ദ്യ​മാ​യി ര​ക്ഷാ​സ​മി​തി ക​ട​ന്ന​ത്.

Tags:    
News Summary - UK military makes first airdrop of food supplies into Gaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.