ലണ്ടൻ: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനുള്ള തീരുമാനം പുറത്ത് വന്നതിന് പിന്നാലെ യു.കെയിൽ കോവിഡിന്‍റെ മൂന്നാം തരംഗം തുടങ്ങിയെന്ന് മുന്നറിയിപ്പ്. പ്രധാനമന്ത്രി ബോറിസ് ജോൺസന്‍റെ ശാസ്ത്ര ഉപദേഷ്ടാവാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. ഇന്ത്യയിൽ കണ്ടെത്തിയ കൊറോണ വൈറസ് വകേഭദം യു.കെയിൽ മൂന്നാം തരംഗത്തിന് കാരണമാവുമെന്നാണ് ആശങ്ക.
ജൂൺ 21 മുതൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ യു.കെ സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ, പുതിയ സാഹചര്യത്തിൽ ഇത് നീട്ടിവെക്കണമെന്നാണ് ശാസ്ത്രജ്ഞർ ആവശ്യപ്പെടുന്നത്. കഴിഞ്ഞ അഞ്ച് ദിവസമായി 3000ത്തിലധികം കോവിഡ് കേസുകളാണ് യു.കെയിൽ റിപ്പോർട്ട് ചെയ്യുന്നത്. ഏപ്രിൽ 12ന് ശേഷം ഇതാദ്യമായാണ് ഇത്രത്തോളം പേർക്ക് കോവിഡ് ബാധിക്കുന്നത്.
കുറഞ്ഞ എണ്ണം രോഗികളുമായാണ് കോവിഡിന്‍റെ എല്ലാ തരംഗവും ആരംഭിക്കുക. പിന്നീട് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുകയാണ് ചെയ്യുക. മൂന്നാം തരംഗത്തിന്‍റെ സൂചനകളാണ് പ്രകടമാവുന്നതെന്ന് യു.കെയിലെ ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.