courtesy: Ren Zhiqiang
ബെയ്ജിങ്: കോവിഡ് മഹാമാരി നേരിടുന്നതിൽ ചൈനീസ് പ്രസിഡൻറ് ഷീ ജിൻപിങ് പൂർണ പരാജയമാണെന്ന് വിമർശിച്ച് ലേഖനം പ്രസിദ്ധീകരിച്ച റിയൽ എസ്റ്റേറ്റ് രംഗെത്ത കോടീശ്വരന് 18 വർഷം തടവ്.ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഭാഗമായിരുന്ന റെൻ സിഖിയാങ്ങിനെയാണ് അഴിമതി, കൈക്കൂലി, പൊതുഫണ്ട് ദുരുപയോഗം, അധികാര ദുർവിനിയോഗം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ജയിലിൽ അടച്ചത്. 4.2 ദശലക്ഷം യുവാൻ പിഴയും അടക്കണം.
മാർച്ചിൽ ലേഖനം പ്രസിദ്ധീകരിച്ചതിനെതുടർന്ന് പൊതുജന മധ്യത്തിൽനിന്ന് അപ്രത്യക്ഷനായ റെന്നിനെ, ജൂലൈയിൽ കമ്യൂണിസ്റ്റ് പാർട്ടി പുറത്താക്കുകയും ചെയ്തു. തുടർന്നാണ് 50 ദശലക്ഷം യുവാൻ സർക്കാർ ഫണ്ട് തട്ടിയെടുത്തതായും 1.25 ദശലക്ഷം യുവാൻ കൈക്കൂലി വാങ്ങിയതായും അടക്കം കുറ്റങ്ങൾ ചുമത്തി ശിക്ഷിച്ചത്.ചൈനീസ് സർക്കാറിെൻറ റിയൽ എസ്റ്റേറ്റ് സ്ഥാപനമായ ഹുയുവാൻ ഗ്രൂപ് മുൻ ചെയർമാൻ കൂടിയാണ് റെൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.