ആസ്ത്രേലിയയിൽ വെടിവെപ്പ്; രണ്ട് പൊലീസുകാരുൾപ്പെടെ ആറ് പേർ മരിച്ചു

സിഡ്നി: ആസ്ത്രേലിയയിലെ ക്വീൻസ്‍ലാൻഡിലുണ്ടായ വെടിവെപ്പിൽ രണ്ട് പൊലീസുകാരുൾപ്പെടെ ആറുപേർ കൊല്ലപ്പെട്ടു. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. കാണാതായ ആളെ കണ്ടെത്താനുള്ള അന്വേഷണത്തിലായിരുന്നു പൊലീസ് ഉദ്യോഗസ്ഥർ. ഇവരെ വിയെംബില്ലയിലെ ബംഗ്ലാവിലേക്ക് അജ്ഞാതർ വിളിച്ചു വരുത്തിയാണ് ആക്രമണം നടത്തിയത്.

പൊലീസുകാർ ബംഗ്ലാവിലേക്ക് പ്രവേശിച്ച ഉടൻ വെടിവെപ്പുണ്ടാവുകയായിരുന്നു. പൊലീസുകാർക്ക് തിരിച്ച് വെടിവെക്കാൻ പോലും അവസരം ലഭിച്ചില്ല. രണ്ട് പൊലീസുകാരും സംഭവ സ്ഥലത്ത് വെടിയേറ്റ് മരിച്ചു. കോൺസ്റ്റബിൾമാരായ 26കാരൻ റേച്ചൽ മാക്ക്രോ, 29 കാരനായ മാത്യു അർനോൾഡ് എന്നിവരാണ് കൊല്ലപ്പെട്ടത്. പൊലീസുകാരുടെ സഹായിയായി വന്ന ഒരാളും വെടിയേറ്റ് മരിച്ചു.

സമൂഹം സുരക്ഷിതമായി നിലനിൽക്കാൻ വേണ്ടി ജീവത്യാഗം ചെയ്തവരാണ് ഓഫീസർമാർ എന്ന് ക്വീൻസ്‍ലാൻഡ് പൊലീസ് കമാൻഡർ കത്രീന കരോൾ പറഞ്ഞു.

സംഭവം നടന്ന വിവരം അറിഞ്ഞ ഉടൻ പൊലീസ് സഹായത്തോടെ ഒരു പ്രത്യേക സംഘം സ്ഥലത്തേക്ക് എത്തി. തുടർന്ന് രാത്രി 10.30 ഓടെ പ്രതികൾ എന്ന് സംശയിക്കുന്ന രണ്ട് പുരുഷൻമാരും ഒരു സ്ത്രീയും കൊല്ലപ്പെട്ടു.

Tags:    
News Summary - Two Police Officers Among Six Killed In Shooting In Australia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.