ഇസ്രായേൽ ആക്രമണം രൂക്ഷമായ തുടരുന്ന തെഹ്റാനിൽ കെട്ടിടത്തിനു മുകളിൽ നിന്ന് ദൂരേക്ക് വീക്ഷിക്കുന്നയാൾ
ഗസ്സ സിറ്റി: ദക്ഷിണ ഗസ്സയിലെ ഖാൻ യൂനുസിൽ രണ്ട് സംഭവങ്ങളിലായി രണ്ട് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു. കെട്ടിടത്തിൽ സ്ഥാപിച്ച സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ഒരാളും സൈനികർ സഞ്ചരിച്ച കവചിത വാഹനം പൊട്ടിത്തെറിച്ച് മറ്റൊരാളും കൊല്ലപ്പെട്ടു. 10 പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. നാല് സൈനികരുടെ പരിക്ക് അതിഗുരുതരമാണെന്നും മൂന്നുപേർക്ക് ഗുരുതരമാണെന്നും ഇസ്രായേൽ സേന സ്ഥിരീകരിച്ചു. മൂന്നു ദിവസത്തിനിടെ മൂന്നാം സൈനികനാണ് കൊല്ലപ്പെടുന്നത്.
ഇറാനിൽ പുതിയ പോർമുഖം തുറന്നതോടെ ഗസ്സയിൽനിന്ന് വൻതോതിൽ സൈനികരെ പിൻവലിച്ച് ജോർഡൻ, ഈജിപ്ത് അതിർത്തിയിൽ മാറ്റി വിന്യസിച്ചിരുന്നു. ഗസ്സയെ രണ്ടാംനിര യുദ്ധമുഖമായി പ്രഖ്യാപിച്ചായിരുന്നു പിൻവലിച്ചത്. ഇതിനിടെയാണ് വൻതിരിച്ചടി. അതിവിദഗ്ധ വിഭാഗമായ 98ാം ഡിവിഷൻ ഖാൻ യൂനുസിൽനിന്ന് പിൻവലിച്ചതിൽ പെടും.
ഗസ്സയിൽ നാലു ഡിവിഷനിലായി ആയിരക്കണക്കിന് സൈനികർ ഇപ്പോഴുമുണ്ട്. ജോർഡൻ അതിർത്തിയിൽ നേരത്തേയുള്ളതിന്റെ മൂന്നിരട്ടിയായി സൈനിക സാന്നിധ്യം ഉയർത്തിയിട്ടുണ്ട്. ലബനാൻ, സിറിയ രാജ്യങ്ങളിലും ഇസ്രായേൽ സൈനികരുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.