Posted On
date_range Updated On
date_range പ്രസിഡന്‍റിന്‍റെ ട്വീറ്റ് നീക്കി; ട്വിറ്ററിനെ വിലക്കി നൈജീരിയ
അബുജ: പ്രസിഡന്‍റിന്‍റെ ട്വീറ്റ് നീക്കം ചെയ്തതിന് ൈനജീരിയയിൽ ട്വിറ്ററിനെതിരെ പ്രതികാര നടപടി. രാജ്യത്തിന്‍റെ കോർപറേറ്റ് അസ്തിത്വം തകർക്കുന്ന പ്രവർത്തനങ്ങളെ പിന്തുണക്കുന്നുവെന്ന് കാണിച്ചാണ് വെള്ളിയാഴ്ച ട്വിറ്ററിനെ വിലക്കിയത്. അനിശ്ചിത കാലത്തേക്കാണ് നിരോധനം. പ്രസിഡന്‍റ് മുഹമ്മദ് ബുഹാരി കഴിഞ്ഞ ദിവസം തന്‍റെ ഔദ്യോഗിക അക്കൗണ്ടിൽ നൽകിയ ട്വീറ്റാണ് നിയമങ്ങൾ പാലിച്ചില്ലെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം ഒഴിവാക്കിയിരുന്നത്.
വിലക്ക് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും രാജ്യത്ത് ഇപ്പോഴും ട്വിറ്റർ സേവനങ്ങൾ തുടരുന്നതായാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.