കോവിഡ്​ പ്രതിരോധത്തിനായി ഇന്ത്യക്ക്​ 110 കോടി രൂപ നൽകുമെന്ന്​ ട്വിറ്റർ

വാഷിങ്​ടൺ: കോവിഡ്​ പ്രതിരോധത്തിനായി ഇന്ത്യക്ക്​ 15 മില്യൺ ഡോളർ(ഏകദേശം 110 കോടി രൂപ) നൽകുമെന്ന്​ മൈക്രോ ബ്ലോഗിങ്​ ഭീമനായ ട്വീറ്റർ. കമ്പനി സി.ഇ.ഒ ജാക്ക്​ ഡൊറോസിയാണ്​ ഇക്കാര്യം അറിയിച്ചത്​. മൂന്ന്​ എൻ.ജി.ഒകൾക്കാവും ട്വിറ്റർ പണം കൈമാറുക.

കെയർ, എയ്​ഡ്​ ഇന്ത്യ, സേവ ഇൻറർനാഷണൽ എന്നീ സംഘടനകൾക്ക്​ പണം കൈമാറുമെന്ന്​ ട്വിറ്റർ സി.ഇ.ഒ അറിയിച്ചു. കെയറിന്​ 10 മില്യൺ ഡോളറും മറ്റ്​ രണ്ട്​ സംഘടനകൾക്കുമായി 2.5 മില്യൺ ഡോളർ വീതമാവും ട്വിറ്റർ നൽകും. ഹിന്ദു വിശ്വാസ പ്രകാരം പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ സേവ ഇൻറർനാഷണലിന്​ നൽകുന്ന പണം അവർ കോവിഡ്​ പ്രതിരോധിക്കാനുളള ജീവൻരക്ഷാ ഉപകരണങ്ങൾ വാങ്ങുന്നതിനായിരിക്കും വിനിയോഗിക്കുക. സംഘടനയുടെ ഹെൽപ്​ ഇന്ത്യ ഡിഫീറ്റ്​ ഇന്ത്യ കാമ്പയിനി​െൻറ ഭാഗമായാണ്​ സഹായം.

സഹായം നൽകിയ ട്വിറ്ററിനോട്​ സേവ ഇൻറർനാഷണൽ വൈസ്​ പ്രസിഡൻറ്​ നന്ദിയറിയിച്ചു. കോവിഡ്​ പ്രതിരോധത്തിനായി ഇതുവരെ 17.5 മില്യൺ ഡോളർ സ്വരൂപിച്ചിട്ടുണ്ടെന്നും സംഘടന അറിയിച്ചു. ദാരിദ്ര നിർമാജ്ജനത്തിനായി പ്രവർത്തിക്കുന്ന സംഘടനയായ കെയർ ട്വിറ്റർ നൽകുന്ന പണം കോവിഡ്​ കെയർ സെൻററുകൾ നിർമിക്കാനും ഓക്​സിജൻ എത്തിക്കാനും മുൻനിര പോരാളികൾക്ക്​ പി.പി.ഇ കിറ്റ്​ ഉൾപ്പടെയുള്ള അവശ്യ വസ്​തുക്കൾ വാങ്ങാനും ഉപയോഗിക്കും. ഇന്ത്യയിൽ പ്രവർത്തിക്കുന്ന മറ്റൊരു സന്നദ്ധ സംഘടനയായ എയ്​ഡ്​ ഇന്ത്യയും ലഭിക്കുന്ന പണം കോവിഡ്​ പടരുന്നത്​ തടയാനും ജീവൻരക്ഷാ ഉപകരണങ്ങൾ വാങ്ങാനുമായിട്ടായിരിക്കും ചെലവഴിക്കുക.

Tags:    
News Summary - Twitter donates Rs 110 crores to 3 NGOs to help fight Covid-19 in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.