അങ്കാറ: ജോർജിയയിൽ അസർബൈജാൻ അതിർത്തിക്കടുത്ത് തുർക്കിയയുടെ സൈനിക ചരക്കുവിമാനം തകർന്നുവീണു. ജീവനക്കാർ ഉൾപ്പെടെ 20 സൈനികർ വിമാനത്തിലുണ്ടെന്ന് തുർക്കിയ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആളപായമുണ്ടെന്ന് തുർക്കിയ പ്രസിഡന്റ് എർദോഗാൻ സൂചന നൽകി.
അപകടത്തിൽ വളരെയധികം ദുഃഖിതനാണെന്നും ‘രക്തസാക്ഷികൾക്ക്’ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും എർദോഗൻ പറഞ്ഞു. സി-130 വിമാനം അസർബൈജാനിൽ നിന്ന് പറന്നുയർന്ന് തുർക്കിയയിലേക്ക് മടങ്ങുമ്പോൾ തകർന്നുവീഴുകയായിരുന്നെന്ന് പ്രതിരോധ മന്ത്രാലയം എക്സിൽ അറിയിച്ചു.
വിഡിയോ ദൃശ്യങ്ങളിൽ വിമാനം താഴേക്ക് പതിക്കുന്നതും വെളുത്ത പുകയുയരുന്നതും കാണാമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.