റജബ് ത്വയ്യിബ് ഉർദുഗാൻ

2023ൽ തുർക്കി ചന്ദ്രനിലേക്ക്​ പേടകമയക്കും –ഉർദുഗാൻ

അങ്കാറ: നാഷനല്‍ സ്‌പേസ് പ്രോഗ്രാമി​െൻറ ഭാഗമായി 2023ല്‍ തുര്‍ക്കി ചന്ദ്രനിലേക്ക്​ പേടകമയക്കുമെന്ന്​ പ്രസിഡൻറ്​ റജബ് ത്വയ്യിബ്​ ഉർദുഗാൻ. തുര്‍ക്കി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഹൈബ്രിഡ് റോക്കറ്റ് ഉപയോഗിച്ചായിരിക്കും ആദ്യ ലാന്‍ഡിങ്​. 2023 അവസാനത്തോടെ അന്താരാഷ്​ട്ര സഹകരണത്തോടെ ചന്ദ്ര​െൻറ ഭ്രമണപഥത്തിലെത്തുമെന്നും ഉർദുഗാൻ അറിയിച്ചു.

ആരുമായാണ്​ അന്താരാഷ്​ട്ര സഹകരണമുണ്ടാവുക എന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയില്ല. കഴിഞ്ഞമാസം ഉർദുഗാൻ ടെസ്‌ല സ്‌പേസ് എക്‌സ് സ്ഥാപകന്‍ ഇലോണ്‍ മസ്‌കുമായി സംസാരിച്ചിരുന്നു. സ്‌പേസ് ടെക്‌നോളജിയുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ സഹകരണമായിരുന്നു കൂടിക്കാഴ്ചയിലെ പ്രധാന അജണ്ട.

Tags:    
News Summary - Turkey to land on moon by 2023: Erdoğan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.